ന്യൂഡൽഹി: ഡൽഹിയിലും സമീപ പ്രദേശങ്ങളായ നോയിഡ, ഗുരുഗ്രാം, ഫരീദാബാദ് എന്നിവിടങ്ങളിലും പെയ്ത കനത്ത മഴയിലും ശക്തമായ കാറ്റിലും ജനജീവിതം ദുസ്സഹമായി. മോശം കാലാവസ്ഥയെ തുടർന്ന് ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള 3 അന്താരാഷ്ട്ര സർവീസുകൾ ഉൾപ്പെടെ 15 വിമാനങ്ങൾ മറ്റ് വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിട്ടു.

ഇതിൽ 12 വിമാനങ്ങൾ ജയ്പൂരിലേക്കും இரண்டെണ്ണം ചണ്ഡീഗഡിലേക്കും ഒരെണ്ണം ലഖ്‌നൗവിലേക്കുമാണ് തിരിച്ചത്. വിവരമനുസരിച്ച് ശരാശരി 32 മിനിറ്റ് വൈകിയാണ് സർവീസുകൾ നടത്തുന്നത്.

മഴ കനത്തതോടെ നഗരത്തിലെ പ്രധാന റോഡുകളിൽ രൂക്ഷമായ വെള്ളക്കെട്ടും മണിക്കൂറുകളോളം നീണ്ട ഗതാഗതക്കുരുക്കുമുണ്ടായി. ഗുരുഗ്രാമിലെ സോഹ്ന റോഡിൽ വെള്ളം ഉയർന്നതിനെത്തുടർന്ന് നാല് കിലോമീറ്ററോളം ദൂരത്തിലാണ് വാഹനങ്ങൾ കുടുങ്ങിക്കിടന്നത്. കാലാവസ്ഥാ വ്യതിയാനം കണക്കിലെടുത്ത് ഗുരുഗ്രാമിലും ഫരീദാബാദിലും ‘ഓറഞ്ച് അലർട്ട്’ പ്രഖ്യാപിച്ചിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *