ടിപി വധക്കേസ്: ജ്യോതിബാബുവിന്റെ ശിക്ഷ സുപ്രീംകോടതി മരവിപ്പിച്ചു; ജാമ്യം അനുവദിച്ചു
ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പന്ത്രണ്ടാം പ്രതിയും സി.പി.ഐ.എം നേതാവുമായ ജ്യോതിബാബുവിന്റെ ജീവപര്യന്തം ശിക്ഷ സുപ്രീംകോടതി മരവിപ്പിച്ചു. ഹൈക്കോടതി വിധിക്കെതിരെ നൽകിയ അപ്പീലിലാണ് നടപടി. ആരോഗ്യപ്രശ്നങ്ങൾ കണക്കിലെടുത്ത് ജ്യോതിബാബുവിന് കോടതി ജാമ്യം അനുവദിച്ചു. അപ്പീലിൽ അന്തിമ തീരുമാനമുണ്ടാകുന്നത് വരെ ശിക്ഷാവിധി നടപ്പാക്കില്ല.ജ്യോതിബാബുവിനെതിരെയുള്ള തെളിവുകൾ…









