Author: mariya abhilash

നയതന്ത്രം പരീക്ഷിക്കൂ, യുദ്ധമല്ല: യുഎസിനോട് ഇറാൻ

പരാജയപ്പെട്ട ഉപരോധങ്ങളും യുദ്ധനയങ്ങളും ഉപേക്ഷിച്ച് നയതന്ത്രത്തെ ബഹുമാനിക്കാൻ യു.എസിനോട് ഇറാൻ ആവശ്യപ്പെട്ടു. ജനീവയിലെ യു.എൻ മനുഷ്യാവകാശ കൗൺസിലിൽ ഇറാൻ വിദേശകാര്യ സഹമന്ത്രി കാസിം ഗരിബാബാദിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. പരാജയപ്പെട്ട യുദ്ധതന്ത്രങ്ങൾക്കും ഉപരോധങ്ങൾക്കും പകരം നയതന്ത്രത്തിനും ബഹുമാനത്തിനും പ്രാധാന്യം നൽകേണ്ട സമയമാണിതെന്ന് ഇറാൻ…

കഞ്ചിക്കോട് ഐഐടി വിദ്യാർഥിനിക്ക് നേരെ അജ്ഞാതന്റെ ആക്രമണം

പാലക്കാട് കഞ്ചിക്കോട് ഐഐടിയിൽ നാലാം വർഷ ഡാറ്റാ സയൻസ് വിദ്യാർഥിനിക്ക് നേരെ അജ്ഞാതന്റെ ആക്രമണം. സുഹൃത്തുക്കൾക്കൊപ്പം ഡൈനിങ് ഹാളിലേക്ക് പോകവെയാണ് സേലം സ്വദേശിയായ പെൺകുട്ടിയുടെ തലയ്ക്ക് അടിയേറ്റത്. പരിക്കേറ്റ വിദ്യാർഥിനിയെ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അജ്ഞാതന്റെ ആക്രമണത്തിൽ കസബ പോലീസ്…

യുഎസ് ബോംബ് സൈക്ലോൺ:5000 വിമാനങ്ങൾ റദ്ദാക്കി

യുഎസിന്റെ വടക്കുകിഴക്കൻ മേഖലയിൽ ശക്തമായ മഞ്ഞുവീഴ്ചയെത്തുടർന്ന് ജനജീവിതം സ്തംഭിച്ചു. ഗതാഗതം നിലയ്ക്കുകയും സ്ഥാപനങ്ങൾക്ക് അവധി നൽകുകയും ചെയ്തതോടെ ദശലക്ഷക്കണക്കിന് ആളുകൾ വീടുകളിൽ കുടുങ്ങി. പലയിടങ്ങളിലും ക്ലാസുകൾ ഓൺലൈനായി തുടരാൻ നിർദ്ദേശിച്ചിട്ടുണ്ട്. ദശകത്തിലെ ഏറ്റവും ശക്തമായ മഞ്ഞുവീഴ്ചയെത്തുടർന്ന് യുഎസിൽ 5000-ലധികം വിമാനങ്ങൾ റദ്ദാക്കി.…

റഷ്യൻ ഉപരോധത്തിൽ ഇയു;ഹംഗറിയുടെ വീറ്റോ

റഷ്യ-യുക്രെയ്ൻ യുദ്ധം നാലാം വർഷത്തിലേക്ക് കടക്കവെ, യുക്രെയ്നുള്ള നിർണ്ണായക സാമ്പത്തിക സഹായം ഹംഗറി വീറ്റോ ചെയ്തു. ഹംഗറിയുടെ ഈ സമ്മർദ്ദതന്ത്രം യൂറോപ്യൻ യൂണിയന്റെയും മറ്റ് അംഗരാജ്യങ്ങളുടെയും കടുത്ത വിമർശനത്തിന് കാരണമായിട്ടുണ്ട്. റഷ്യക്കെതിരെ കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്താനും യുക്രെയ്‌ന് 106 ബില്യൺ ഡോളർ…

പുട്ടിൻ ലോകമഹായുദ്ധം തുടങ്ങി തടയുന്നത് യുക്രെയ്ൻ സെലെൻസ്‌കി

റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ ഇതിനോടകം തന്നെ മൂന്നാം ലോകമഹായുദ്ധത്തിന് തുടക്കമിട്ടു കഴിഞ്ഞുവെന്നും യുക്രെയ്നിന്റെ പ്രതിരോധം അത് ലോകം മുഴുവൻ വ്യാപിക്കുന്നത് തടയുകയാണെന്നും പ്രസിഡന്റ് വോളോഡിമിർ സെലെൻസ്‌കി. ബിബിസിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. റഷ്യയുടെ ലക്ഷ്യം വെറും യുക്രെയ്ൻ…

റാഞ്ചി എയർ ആംബുലൻസ് അപകടം:ഏഴ് മരണം

ജാർഖണ്ഡിലെ ഛത്രയിൽ റെഡ്‌ബേർഡ് എയർവേയ്‌സിന്റെ എയർ ആംബുലൻസ് തകർന്ന് വിമാനത്തിലുണ്ടായിരുന്ന ഏഴുപേരും മരിച്ചു. രോഗി, ഡോക്ടർ, പൈലറ്റുമാർ എന്നിവരടക്കം ആരും രക്ഷപ്പെട്ടിട്ടില്ലെന്ന് ഛത്ര ഡെപ്യൂട്ടി കമ്മിഷണർ സ്ഥിരീകരിച്ചു.മോശം കാലാവസ്ഥയെത്തുടർന്ന് തിങ്കളാഴ്ച വൈകിട്ട് ഉൾവനത്തിൽ വിമാനം തകരുകയായിരുന്നു. പൊള്ളലേറ്റ രോഗിയുമായി ഡൽഹിയിലേക്ക് പോയ…

ഇറാനിലുള്ള ഇന്ത്യക്കാർ രാജ്യം വിടണം: എംബസി നിർദ്ദേശം

അമേരിക്കൻ ആക്രമണ ഭീതിയെത്തുടർന്ന് ഇറാനിലുള്ള ഇന്ത്യക്കാർ ഉടൻ രാജ്യം വിടണമെന്ന് ഇന്ത്യൻ എംബസി നിർദ്ദേശിച്ചു. ലഭ്യമായ യാത്രാമാർഗങ്ങൾ ഉപയോഗിച്ച് എത്രയും വേഗം മടങ്ങണമെന്നും അടിയന്തര സഹായത്തിന് ഹെൽപ് ലൈൻ നമ്പറുകളിൽ ബന്ധപ്പെടണമെന്നും എംബസി അറിയിച്ചു. ഇറാൻ-അമേരിക്ക സംഘർഷം രൂക്ഷമായ പശ്ചാത്തലത്തിൽ സെർബിയ,…

രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം റദ്ദാക്കണം: പൊലീസ് കോടതിയിൽ

രണ്ടാമത്തെ ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് അനുവദിച്ച മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് പോലീസ് കോടതിയിൽ ആവശ്യപ്പെട്ടു. ജാമ്യവ്യവസ്ഥ ലംഘിച്ച് രാഹുൽ അതിജീവിതയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചതായി പോലീസ് തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയെ അറിയിച്ചു. അതിജീവിതയുടെ പരാതി സഹിതമാണ് പോലീസ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.…

കോഴിക്കോട് കെട്ടിടം തകർന്നു: മൂന്ന് തൊഴിലാളികൾ മരിച്ചു

കോഴിക്കോട് വലിയങ്ങാടിയിൽ പഴയ പാസ്‌പോർട്ട് ഓഫീസ് കെട്ടിടത്തിന്റെ സ്ലാബ് തകർന്ന് മൂന്ന് ചുമട്ടുതൊഴിലാളികൾ മരിച്ചു. സ്ലാബിനടിയിൽ കുടുങ്ങിയ അഞ്ചുപേരെ നാട്ടുകാരും ഫയർഫോഴ്‌സും ചേർന്ന് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും മൂന്ന് പേരുടെ ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റവർ ചികിത്സയിലാണ്.കോഴിക്കോട് വലിയങ്ങാടിയിലെ അപകടത്തിൽ കിനാശ്ശേരി സ്വദേശി ജബ്ബാർ,…

സഞ്ജു ബിജെപിയിലേക്ക്? തൃശൂരിൽ പത്മജ; ബിജെപി സ്ഥാനാർത്ഥി പട്ടിക ഉടൻ

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക ഫെബ്രുവരി 28-ന് പുറത്തിറക്കാൻ ബിജെപി നീക്കം. പത്മജ വേണുഗോപാലിനെ തൃശൂരിൽ മത്സരിപ്പിക്കാനാണ് ആലോചന. എന്നാൽ തൃശൂർ സീറ്റ് ലഭിച്ചില്ലെങ്കിൽ മത്സരിക്കാനില്ലെന്ന നിലപാടിലാണ് മുതിർന്ന നേതാവ് എം.ടി. രമേശ്. ക്രിക്കറ്റ് താരം സഞ്ജു സാംസൺ, ഗായകൻ…