Author: mariya abhilash

ഒന്നര മാസത്തെ ആസൂത്രണം കേരളം വിടാന്‍ പദ്ധതിയിട്ടെന്ന് ഗോവിന്ദച്ചാമിയുടെ മൊഴി

കണ്ണൂര്‍: ജയില്‍ ചാടിയശേഷം കേരളം വിടാന്‍ പദ്ധതിയിട്ടെന്ന് സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിയുടെ മൊഴി. സംസ്ഥാനം വിടാനായിരുന്നു പദ്ധതിയെന്നും മോഷണം നടത്തി പണം കണ്ടെത്തുകയായിരുന്നു ലക്ഷ്യമെന്നും ഗോവിന്ദച്ചാമി മൊഴി നല്‍കി. ഒന്നരമാസത്തെ ആസൂത്രണത്തിനൊടുവിലാണ് ജയില്‍ ചാടിയതെന്നും പാത്രങ്ങളും ഡ്രമ്മും ഉപയോഗിച്ചാണ് മതിലിന്…

അഞ്ച് വർഷം 350 കോടിയിലേറെ രൂപ പ്രധാനമന്ത്രിയുടെ വിദേശയാത്രാ ചിലവ്

ന്യൂ ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശയാത്രകൾക്ക് ചിലവായ തുകയുടെ പൂർണവിവരങ്ങൾ പുറത്തുവിട്ട് കേന്ദ്രസർക്കാർ. രാജ്യസഭയിൽ തൃണമൂൽ കോൺഗ്രസ് എംപി ഡെറിക്ക് ഓ ബ്രെയിനിന്റെ ചോദ്യത്തിന് മറുപടിയായി കേന്ദ്രമന്ത്രി കീർത്തി വർധൻ സിങ് ആണ് കണക്കുകൾ പുറത്തുവിട്ടത്. ഇത് പ്രകാരം അഞ്ച്…

ഏഷ്യാകപ്പിന് യുഎഇ വേദിയാകും ഇന്ത്യ-പാകിസ്താൻ മത്സരം ദുബായിൽ

ഏഷ്യാകപ്പ് ട്വന്റി 20 ക്രിക്കറ്റ് ടൂർണമെന്റിന് യുഎഇ വേദിയായേക്കും. ടൂർണമെന്റിൽ ഇന്ത്യയും പാകിസ്താനും ഒരേ ​ഗ്രൂപ്പിൽ വരാനാണ് സാധ്യത. അങ്ങനെയെങ്കിൽ ഇരുടീമുകളും തമ്മിലുള്ള പോരാട്ടം ദുബായിൽ വെച്ച് നടന്നേക്കും.മെയ് 22ന് ജമ്മുകാശ്മീരിലെ പഹൽ​ഗാമിൽ ഭീകരാക്രമണം നടന്നതോടെയാണ് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധത്തിലെ…

മാസങ്ങള്‍ നീണ്ട തയ്യാറെടുപ്പ് ഭക്ഷണം ചപ്പാത്തി മാത്രം ശരീരഭാഗം കുറച്ചു

കണ്ണൂര്‍: ഗോവിന്ദച്ചാമി ജയില്‍ ചാടാന്‍ നടത്തിയത് മാസങ്ങള് നീണ്ട തയ്യാറെടുപ്പ്. ചോറ് കഴിച്ചിരുന്നില്ല. ഡോക്ടറുടെ അടുത്തുനിന്ന് എഴുതി വാങ്ങി ചപ്പാത്തി മാത്രം കഴിച്ചു. ശരീരഭാരം പകുതിയായി കുറച്ചു. ഇന്ന് സെല്ലില്‍ നിന്ന് പുറത്തിറങ്ങിയത് 1.15 ഓടെയാണ്. ചുവരിനോട് ചേര്‍ന്നായിരുന്നു കിടന്നുറങ്ങിയത്. കനത്ത…

നിലമ്പൂരിൽ രണ്ടാം ദിവസവും കാട്ടാനയുടെ സാനിധ്യം

മലപ്പുറം: നിലമ്പൂർ പെരുവമ്പാടത്ത് രണ്ടാം ദിവസവും കാട്ടാനയുടെ സാനിധ്യം. വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക്ക് കാട്ടാന തള്ളി മറിച്ചിട്ടു. ആൾ താമസമില്ലാത്ത വീടിന്റെ തകരഷീറ്റും തകർത്തു. ഇല്ലിക്കൽ അബ്ദുൾ അസീസിന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക്കാണ് കുത്തിമറിച്ചിട്ടത്. രണ്ട് മണിക്കൂറോളം ഭീതി വിതച്ച ശേഷം…

സഹായമില്ലാതെ ജയില്‍ ചാടാന്‍ ഗോവിന്ദച്ചാമിക്ക് കഴിയില്ല കൊടും കുറ്റവാളിക്ക് തൂക്കുകയര്‍ നല്‍കണം

തൃശൂര്‍: ജയില്‍ ചാടിയ സൗമ്യവധക്കേസ് പ്രതി ഗോവിന്ദച്ചാമിയെ പിടി കൂടിയ വാര്‍ത്തയോട് പ്രതികരിച്ച് സൗമ്യയുടെ അമ്മ സുമതി. ഗോവിന്ദ ചാമി ജയില്‍ ചാടിയ വാര്‍ത്ത അറിഞ്ഞതുമുതല്‍ പിടികൂടുന്നതുവരെ ഭയമായിരുന്നു. പിടികൂടിയ ആളുകളോട് നന്ദി പറയുകയാണെന്നും കൊടും കുറ്റവാളിയായ ഗോവിന്ദ ചാമിയുടെ ശിക്ഷ…

ബൗളിങ്ങിൽ ഞാൻ തൃപ്തനല്ല പ്രതികരണവുമായി അൻഷുൽ കംബോജ്

ഇം​ഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിവസത്തെ തന്റെ ബൗളിങ്ങിൽ തൃപ്തനല്ലെന്ന് പ്രതികരിച്ച് ഇന്ത്യൻ പേസർ അൻഷുൽ കംബോജ്.ആദ്യ രണ്ട് സ്പെല്ലുകളിൽ എനിക്ക് മികവ് പുറത്തെടുക്കാൻ സാധിച്ചില്ല. മൂന്നാം സ്പെൽ മുതലാണ് എനിക്ക് നന്നായി പന്തെറിയാൻ കഴിഞ്ഞത്. മൂന്നാം ദിവസം കൂടുതൽ…

ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടം കണ്ണൂർ ജയിലിലെ ഹെഡ് വാർഡനും മൂന്ന് വാർഡൻമാർക്കും സസ്‌പെൻഷൻ

കണ്ണൂർ: കൊടുംകുറ്റവാളി ഗോവിന്ദച്ചാമി ജയിൽ ചാടിയ സംഭവത്തിൽ നടപടി. ഹെഡ് വാർഡനെയും മൂന്ന് വാർഡൻമാരെയും അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തു. ജയിൽ ഉദ്യോഗസ്ഥർക്ക് വീഴ്ചയുണ്ടായി എന്ന് ജയിൽ മേധാവി വ്യക്തമാക്കി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഗോവിന്ദച്ചാമിയിലേക്ക് എത്തിച്ചത്. ഒരു കയ്യില്ലാത്തയാളെ നാട്ടുകാരിലൊരാൾ…

രാജസ്ഥാനിൽ സ്കൂൾ കെട്ടിടം തകർന്ന് നാല് കുട്ടികൾ മരിച്ചു 40ഓളം പേർ കുടുങ്ങിക്കിടക്കുന്നു

രാജസ്ഥാനിലെ ജലവാറിൽ സർക്കാർ സ്‌കൂൾ കെട്ടിടം തകർന്നുവീണ് നാല് കുട്ടികൾ മരിച്ചു. നിരവധി പേർ കെട്ടിടാവശിഷ്ടങ്ങളിൽ കുടുങ്ങിക്കിടക്കുന്നതായും സംശയം. മനോഹർ താനയിലെ പിപ്ലോഡി സർക്കാർ സ്കൂളിലാണ് സംഭവം നടന്നത്. അപകടത്തിൽ നാല് പേർ മരിച്ചതായും 17ഓളം പേർക്ക് പരിക്കേറ്റതായും ജലവാർ പൊലീസ്…

കിണറ്റില്‍ നിന്നും പൊക്കിയെടുത്ത് പൊലീസ്

കണ്ണൂര്‍: സൗമ്യാ വധക്കേസ് കുറ്റവാളി ഗോവിന്ദച്ചാമി പിടിയില്‍. കിണറ്റില്‍ നിന്നാണ് പൊലീസ് ഗോവിന്ദച്ചാമിയെ പിടികൂടിയത്. ശേഷം സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ദൃശ്യങ്ങള്‍ ലഭിച്ചു. പ്രതിയെ പിടികൂടിയെന്നും കൂടുതൽ കാര്യങ്ങൾ വെെകാതെ പങ്കുവെക്കാമെന്നും സിറ്റി പൊലീസ് കമ്മീഷണർ പ്രതികരിച്ചിരുന്നു.ആളൊഴിഞ്ഞ വീട്ടിലെ കിണറ്റിൽ നിന്നാണ് ഗോവിന്ദച്ചാമിയെ…