Category: News

ശബരിമല സ്വർണ്ണക്കൊള്ള: നടൻ ജയറാമിന് ഇ.ഡി നോട്ടീസ്; സാമ്പത്തിക ഇടപാടുകളിൽ അന്വേഷണം

ശബരിമല സ്വർണ്ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് നടൻ ജയറാമിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ED) നോട്ടീസ് അയച്ചു. അടുത്ത ചൊവ്വാഴ്ച കൊച്ചി ഓഫീസിൽ ചോദ്യംചെയ്യലിന് ഹാജരാകാനാണ് നിർദ്ദേശം. കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള സാമ്പത്തിക ഇടപാടുകളും, ശബരിമലയിലെ കട്ടിളപ്പാളികൾ ജയറാമിന്റെ ചെന്നൈയിലെ വീട്ടിലെത്തിച്ചെന്ന ആരോപണവുമാണ്…

സഹപാഠിയെ വെടിവെച്ചു കൊന്നു നടുക്കം മാറാതെ വിദ്യാലയം

പഞ്ചാബിലെ ലോ കോളേജ് ക്ലാസ് മുറിയിൽ വിദ്യാർത്ഥി സഹപാഠിയെ വെടിവെച്ചു കൊന്നു. ഒന്നാം വർഷ വിദ്യാർത്ഥിനി സന്ദീപ് കൗറാണ് മരിച്ചത്. കൃത്യത്തിന് ശേഷം പ്രതി പ്രിൻസ് രാജ് സ്വയം വെടിയുതിർത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചു.പ്രതി പ്രിൻസ് രാജിന്റെ നില ഗുരുതരം. സന്ദീപ് കൗർ…

മലയാള സിനിമയിൽ ജോലിസമയം 12 മണിക്കൂറാക്കി; പുതിയ കരാർ പ്രാബല്യത്തിൽ

മലയാള സിനിമാ മേഖലയിലെ തൊഴിൽ വ്യവസ്ഥകൾ പുതുക്കി ഫെഫ്കയും നിർമ്മാതാക്കളും പുതിയ കരാറിൽ ഒപ്പുവെച്ചു. ഇതനുസരിച്ച് സിനിമാ ചിത്രീകരണ സമയം 16 മണിക്കൂറിൽ നിന്നും 12 മണിക്കൂറായി കുറച്ചു. സിനിമയിലെ വിവിധ തൊഴിൽ മേഖലകളെ ബാധിക്കുന്ന നിർണ്ണായക മാറ്റങ്ങളാണ് പുതിയ കരാറിലുള്ളത്.…

മണിപ്പൂരിൽ വീണ്ടും തീവെപ്പ്: പുതിയ സർക്കാരിന് വെല്ലുവിളിയായി ഉഖ്രുലിൽ സംഘർഷം

മണിപ്പൂരിൽ ബിജെപി സർക്കാർ അധികാരമേറ്റ് ഒരാഴ്ച തികയുമ്പോൾ കുക്കി – നാഗാ വിഭാഗങ്ങൾക്കിടയിൽ വീണ്ടും സംഘർഷം പൊട്ടിപ്പുറപ്പെട്ടു. കുക്കി എംഎൽഎമാർ പുതിയ സർക്കാരിന്റെ ഭാഗമായതിനെതിരെയാണ് പ്രതിഷേധം ശക്തമായത്. ഉഖ്രുലിൽ നിരവധി വീടുകൾക്ക് തീയിട്ടതോടെ അധികൃതർ കർഫ്യൂ പ്രഖ്യാപിച്ചു. മണിപ്പൂരിലെ ചുരാചന്ദ്പൂരിലും പരിസരപ്രദേശങ്ങളിലും…

മുസ്ലിം വിരുദ്ധ പ്രതീകാത്മക വെടിവെപ്പ്: ഹിമന്തയുടെ വീഡിയോ പങ്കുവെച്ച് അസം ബിജെപി

അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ മുസ്ലിങ്ങൾക്കെതിരെ പ്രതീകാത്മകമായി വെടിയുതിർക്കുന്നവീഡിയോ പങ്കുവെച്ച് ബിജെപി.’പോയിന്റ് ബ്ലാങ്ക് ഷൂട്ട്’ എന്ന അടിക്കുറിപ്പോടെ അസം ബിജെപിയാണ് എ പോസ്റ്റ് ചെയ്തത്. ബംഗാളി മുസ്ലിങ്ങളായി ചിത്രീകരിച്ച ചിത്രങ്ങൾക്ക് നേരെ മുഖ്യമന്ത്രി വെടിയുതിർക്കുന്ന ദൃശ്യങ്ങൾ വലിയ വിവാദത്തിന് വഴിവെച്ചിട്ടുണ്ട്.ഹിമന്ത…

മാവേലി എക്സ്പ്രസ്സിൽ ടിടിഇക്ക് മർദ്ദനം തടയാനെത്തിയ പോലീസുകാരനും പരിക്ക്

മാവേലി എക്സ്പ്രസ്സിൽ ടിടിഇയെ മർദ്ദിച്ച മട്ടാഞ്ചേരി സ്വദേശി അറസ്റ്റിൽ. തുറവൂർ ഭാഗത്തുവെച്ചായിരുന്നു ഷാഹിൽ എന്ന യുവാവ് മദ്യപിച്ചെത്തി ടിടിഇയെ കയ്യേറ്റം ചെയ്തത്. ടിക്കറ്റില്ലാതെ യാത്ര ചെയ്തത് ചോദ്യം ചെയ്തതായിരുന്നു ആക്രമണത്തിന് കാരണം. തടയാൻ ശ്രമിച്ച സിവിൽ പോലീസ് ഓഫീസർക്കും പരിക്കേറ്റു. പ്രതിയെ…

മദ്യപാനികൾ കടയുടമയെ തല്ലി ചതച്ചു സംഭവം കൊല്ലത്ത്

കൊല്ലം പട്ടാഴിയിൽ കടയിലിരുന്ന് മദ്യപിക്കാൻ ഗ്ലാസ് നൽകാത്തതിനെ തുടർന്ന് കടയുടമയ്ക്ക് ക്രൂരമർദ്ദനം. കടയുടമയായ സുകുമാരൻ നായരെയാണ് ജയപാലൻ, രാജൻ എന്നിവർ ചേർന്ന് ആക്രമിച്ചത്. കടയ്ക്കുള്ളിലിരുന്ന് മദ്യപിക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞതോടെ പ്രതികൾ ബൈക്കിന്റെ ചാവി ഉപയോഗിച്ച് മർദ്ദിക്കുകയും, നിലത്തുവീണ സുകുമാരൻ നായരുടെ നെഞ്ചത്ത്…

ശബരിമല സ്വർണ്ണക്കൊള്ള: അടൂർ പ്രകാശിനെ ചോദ്യം ചെയ്തു

ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് എം.പിയെ പ്രത്യേക അന്വേഷണ സംഘം (SIT) ചോദ്യം ചെയ്തു. ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് നടന്ന രണ്ട് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിൽ, കേസിലെ പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധത്തെക്കുറിച്ച് സംഘം വിവരങ്ങൾ തേടി. സ്വകാര്യ…

ഇന്ത്യ-യുഎസ് വ്യാപാരക്കരാർ: കർഷകർ ആശങ്കപ്പെടേണ്ടെന്ന് കേന്ദ്രം

യുഎസ് കാർഷിക ഉൽപ്പന്നങ്ങളുടെ തീരുവ കുറയ്ക്കാനുള്ള തീരുമാനം രാജ്യത്ത് കർഷക പ്രതിഷേധത്തിന് വഴിതെളിച്ചേക്കാം. കാർഷിക-ക്ഷീര മേഖലകളെ സംരക്ഷിക്കുമെന്ന് കേന്ദ്രം ഉറപ്പുനൽകിയെങ്കിലും, വൈറ്റ് ഹൗസിന്റെ പ്രസ്താവനയിലെ വൈരുദ്ധ്യം വരും ദിവസങ്ങളിൽ വലിയ വിവാദങ്ങൾക്ക് കാരണമായേക്കാം. യുഎസ് കാർഷിക-ക്ഷീര ഉൽപ്പന്നങ്ങൾക്ക് തീരുവയില്ലാതെ ഇന്ത്യയിൽ പ്രവേശനം…

ശ്രീധരന്റെ റെയിൽ പദ്ധതി: കേന്ദ്രാനുമതിയില്ല, ഓഫീസ് വിജനം

ഇ. ശ്രീധരന്റെ അതിവേഗ റെയിൽ പദ്ധതി അനിശ്ചിതത്വത്തിൽ. കേന്ദ്ര പ്രഖ്യാപനം വൈകുന്നതിനൊപ്പം പൊന്നാനിയിൽ ആരംഭിച്ച ഓഫീസിന്റെ പ്രവർത്തനവും ഉദ്യോഗസ്ഥരില്ലാത്തതിനാൽ വഴിമുട്ടി. ഇതോടെ സംസ്ഥാന ബിജെപി നേതൃത്വവും ആശയക്കുഴപ്പത്തിലാണ്.അതിവേഗ റെയിൽ പദ്ധതിയിൽ ഇ. ശ്രീധരന്റെ ചുമതലയെക്കുറിച്ച് കേന്ദ്ര ബജറ്റിലോ റെയിൽവേ മന്ത്രിക്കോ വ്യക്തതയില്ല.…