Category: News

തുഷാരയുടെ പട്ടിണിക്കൊല പ്രതികള്‍ക്ക് ജീവപര്യന്തം

കൊല്ലം: കൊല്ലം പൂയപ്പള്ളിയില്‍ ഭാര്യയെ സ്ത്രീധനത്തിന്റെ പേരില്‍ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ കേസില്‍ രണ്ട് പ്രതികള്‍ക്കും ജീവപര്യന്തം തടവ് ശിക്ഷ. കരുനാഗപ്പള്ളി സ്വദേശിനി തുഷാരയുടെ മരണത്തില്‍ ഭര്‍ത്താവ് ചന്തുലാലിനും അമ്മ ഗീത ലാലിയ്ക്കുമാണ് കൊല്ലം അഡീഷണല്‍ ജില്ലാ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.…

വേടന്റെ മാല വന്യജീവികളുടെ ഭാഗമോ ഫ്ലാറ്റ് പരിശോധിച്ച് വനംവകുപ്പ്

റാപ്പർ വേടന്റെ കൊച്ചിയിലെ ഫ്ലാറ്റിൽ വനംവകുപ്പ് ഉദ്യോഗസ്ഥരും പരിശോധന നടത്തി. വേടൻ ധരിച്ചിരുന്ന മാല വന്യജീവികളുടെ ഏതെങ്കിലും ഭാഗങ്ങൾ ഉപയോഗിച്ചാണോ നിർമ്മിച്ചിരിക്കുന്നതെന്ന സംശയത്തെ തുടർന്നായിരുന്നു ഇത്. എന്നാൽ, പ്രാഥമിക പരിശോധനയിൽ മാലയിൽ വന്യജീവികളുടെ ഭാഗങ്ങൾ ഇല്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഉദ്യോഗസ്ഥർ മടങ്ങി.ഹിരൺ…

ഓരോ ഇന്ത്യക്കാരന്‍റേയും ചോര തിളയ്ക്കുകയാണ് മൊത്തം ലോകവും ആ രോഷം പങ്കിടുന്നു- മോദി

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തെപ്രതി ഓരോ ഇന്ത്യക്കാരന്റേയും ചോര തിളയ്ക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരാക്രമണത്തില്‍ പങ്കെടുത്തവര്‍ക്കും ഭീകരാക്രമണത്തിനുള്ള പദ്ധതി തയ്യാറാക്കിയവര്‍ക്കും ഏറ്റവും കടുത്ത ശിക്ഷതന്നെ നല്‍കുമെന്നും പ്രധാനമന്ത്രി ആവര്‍ത്തിച്ചു. മുഴുവന്‍ ലോകവും ഇന്ത്യക്കാരുടെ രോഷം പങ്കിടുകയാണെന്നും ഭീകരവാദത്തിനെതിരെ ഇന്ത്യയോടൊപ്പം നിലകൊള്ളുകയാണെന്നും മോദി…

63,000 കോടിയുടെ റഫാല്‍ വിമാന കരാര്‍ ഇന്ന് ഒപ്പുവെയ്ക്കും

ന്യൂഡല്‍ഹി: ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള റഫാല്‍ വിമാന കരാര്‍ ഇന്ന് ഒപ്പുവെയ്ക്കും. 63,000 കോടി രൂപയുടെ കരാറിലാണ് ഇരുരാജ്യങ്ങളും ഒപ്പുവെയ്ക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ വിമാനവാഹിനി കപ്പലുകളായ ഐഎന്‍എസ് വിക്രാന്ത്. ഐഎന്‍എസ് വിക്രമാദിത്യ എന്നിവയില്‍ വിന്യസിക്കാനുള്ള 26 റഫാല്‍ എം വിമാനങ്ങള്‍ക്കുള്ള കരാറാണിത്.…

പൊഴി മുറിച്ചതിനു പിന്നാലെ മുതലപ്പൊഴിയില്‍ വീണ്ടും അപകടം

തിരുവനന്തപുരം: പൊഴി മുറിച്ചതിനു പിന്നാലെ മുതലപ്പൊഴിയില്‍ വീണ്ടും അപകടം. മത്സ്യബന്ധനം കഴിഞ്ഞ് ഹാര്‍ബറിലേക്ക് മടങ്ങിയ വളളം മറിഞ്ഞു. പൂത്തുറ സ്വദേശി ലിജോയുടെ ഉടമസ്ഥതയിലുളള ‘വേളാങ്കണ്ണി മാതാ’ എന്ന വളളമാണ് മറിഞ്ഞത്. വളളത്തിലുണ്ടായിരുന്ന 17 പേരും രക്ഷപ്പെട്ടു. ശക്തമായ തിരമാലയില്‍പ്പെട്ട് അഴിമുഖത്തുവെച്ച് വളളം…

സർക്കാരിന്റെ നാലാം വാർഷിക ആഘോഷ പരിപാടിയിൽ നിന്ന് വേടന്റെ പരിപാടി ഒഴിവാക്കി

ഇടുക്കിയിലെ സംസ്ഥാന സർക്കാരിന്റെ നാലാം വാർഷിക ആഘോഷ പരിപാടിയിൽ നിന്ന് വേടന്റെ റാപ്പ് ഷോ ഒഴിവാക്കി. വേടന്റെ ഫ്ലാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടിയ സാഹചര്യത്തിലാണ് തീരുമാനംപരിശോധന സമയത്ത് വേടൻ ഫ്ലാറ്റിലുണ്ടായിരുന്നു. പരിശോധന തുടരുകയാണ്. ലഹരി ഉപയോഗിച്ചതായി സമ്മതിച്ചെന്ന് പൊലീസ് വ്യക്തമാക്കി. വേടൻ്റെ…

വേടന്റെ ഫ്ലാറ്റിൽ കഞ്ചാവ് പിടികൂടിയത് തൃപ്പുണിത്തുറ ഹിൽ പാലസ് പൊലീസ്

കൊച്ചി: റാപ്പർ വേടന്റെ ഫ്ലാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടി. തൃപ്പൂണിത്തുറ പൊലീസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. അഞ്ച് ഗ്രാം കഞ്ചാവാണ് പിടികൂടിയത്. സംഭവസമയത്ത് വേടൻ വീട്ടിലുണ്ടായിരുന്നോയെന്നതിൽ വ്യക്തതയില്ല.