Category: News

കൊട്ടാരക്കര ടിപ്പർ അപകടം: മരിച്ച മൂന്ന് പേരെയും തിരിച്ചറിഞ്ഞു; പരിക്കേറ്റവർ ചികിത്സയിൽ

കൊല്ലം കൊട്ടാരക്കര നീലേശ്വരത്ത് അമിതവേഗതയിലെത്തിയ ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക് മറിഞ്ഞുണ്ടായ ദാരുണ അപകടത്തിൽ മരിച്ച മൂന്ന് പേരെയും തിരിച്ചറിഞ്ഞു. കുടവട്ടൂർ സ്വദേശി ഹരിലാൽ (54), കാർമൽ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി പാർത്ഥിപ്, കെ.എസ്.ആർ.ടി.സി ജീവനക്കാരൻ അജയ്യൻ എന്നിവരാണ് മരിച്ചത്.…

യുഎസ്-ഇറാൻ ചർച്ചയിൽ വൻ പുരോഗതി; 60 ദിവസത്തിനകം അന്തിമ കരാറെന്ന് മധ്യസ്ഥർ

സ്വിറ്റ്‌സര്‍ലന്‍ഡില്‍ നടക്കുന്ന യുഎസ് – ഇറാൻ ഉന്നതതല ചർച്ചകളുടെ ആദ്യഘട്ടത്തിൽ നിർണായക പുരോഗതിയെന്ന് മധ്യസ്ഥരായ ഖത്തറും പാകിസ്താനും. അറുപത് ദിവസത്തിനകം അന്തിമ സമാധാന കരാറിലെത്താനുള്ള റോഡ്മാപ്പിന് ഇരുരാജ്യങ്ങളും അംഗീകാരം നൽകി. ലെബനനിലെ സംഘർഷങ്ങൾ അവസാനിപ്പിക്കാനായി പ്രത്യേക ‘സംഘർഷ നിവാരണ സെൽ’ രൂപീകരിക്കാനും,…

നടൻ അബു സലിം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; താരം പരിക്കേൽക്കാതെ രക്ഷപ്പെട്ടു

പ്രമുഖ ചലച്ചിത്ര നടൻ അബു സലിം സഞ്ചരിച്ച കാർ എറണാകുളം വടക്കൻ പറവൂരിൽ വെച്ച് അപകടത്തിൽപ്പെട്ടു. തുരുത്തിപ്പുറം ഭുവനേശ്വരി ക്ഷേത്രത്തിന് സമീപം രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. അബു സലിം സഞ്ചരിച്ച കാർ എതിർദിശയിൽ വന്ന മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. കൊച്ചിയിൽ…

ഇന്ത്യ ജലമൊഴുക്ക് തടഞ്ഞാൽ യുദ്ധം; കടുത്ത മുന്നറിയിപ്പുമായി പാകിസ്താൻ പ്രതിരോധ മന്ത്രി

സിന്ധു നദീജല കരാറിനെച്ചൊല്ലി ഇന്ത്യയും പാകിസ്താനും തമ്മിലുള്ള തർക്കം പുതിയ യുദ്ധഭീതിയിലേക്ക് വഴിമാറുന്നു. 2028 ജൂണോടെ പാകിസ്താനിലേക്കുള്ള സിന്ധു നദിയുടെ ഒഴുക്ക് ഇന്ത്യ പൂർണ്ണമായും തടയുമെന്ന് ഇന്ത്യൻ ജലശക്തി മന്ത്രി സി.ആർ. പാട്ടീൽ സൂചിപ്പിക്കുന്ന വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് പാക് പ്രതിരോധ…

മോസ്‌കോയിൽ യുക്രൈൻ ഡ്രോൺ ആക്രമണം; ഒഡേസയിൽ റഷ്യൻ മിസൈൽ വർഷം

യുക്രൈന്റെ ശക്തമായ ഡ്രോൺ ആക്രമണത്തെത്തുടർന്ന് റഷ്യൻ തലസ്ഥാനമായ മോസ്‌കോയിലെ നാല് വിമാനത്താവളങ്ങൾ തിങ്കളാഴ്ച താൽക്കാലികമായി അടച്ചു. വിമാനത്താവളങ്ങൾക്ക് നേരെ വന്ന 59 ഡ്രോണുകൾ വെടിവെച്ചിട്ടതായും സുരക്ഷ മുൻനിർത്തിയാണ് സർവീസുകൾ നിർത്തിവെച്ചതെന്നും മോസ്‌കോ മേയർ സെർജി സോബിയാനിൻ അറിയിച്ചു. അതേസമയം, യുക്രൈനിലെ തുറമുഖ…

അമ്മ’യിൽ അഡ്ഹോക്ക് കമ്മിറ്റി; രമേശ് പിഷാരടി തലപ്പത്തേക്ക്

താരസംഘടനയായ ‘അമ്മ’യുടെ (AMMA) വാർഷിക ജനറൽ ബോഡി യോഗത്തിൽ വരവ് ചെലവ് കണക്കുകളെച്ചൊല്ലിയുള്ള തർക്കം രൂക്ഷമായതിനെ തുടർന്ന് പ്രസിഡന്റ് ശ്വേത മേനോൻ ഉൾപ്പെടെയുള്ള 17 അംഗ ഭരണസമിതിയും കൂട്ടരാജിവെച്ചു. അവിശ്വാസ പ്രമേയത്തിലേക്ക് കാര്യങ്ങൾ നീങ്ങുന്നതിന് തൊട്ടുമുൻപാണ് നാടകീയമായ ഈ കൂട്ടരാജി. ഭരണസമിതി…

റഷ്യൻ എണ്ണക്കപ്പൽ യുകെ സൈന്യം പിടിച്ചെടുത്തു; ഇന്ത്യൻ ക്യാപ്റ്റൻ അറസ്റ്റിൽ

ലണ്ടൻ: റഷ്യക്കെതിരെയുള്ള രാജ്യാന്തര ഉപരോധം ലംഘിച്ച് എണ്ണ കടത്തിയെന്ന ആരോപണത്തിൽ റഷ്യൻ ഷാഡോ ഫ്‌ളീറ്റിൽ (Shadow Fleet) പെടുന്ന ‘എംവി സ്മിർട്ടോസ്’ (MV Smyrtos) എന്ന എണ്ണക്കപ്പൽ യുകെ സൈന്യവും നാഷണൽ ക്രൈം ഏജൻസിയും ചേർന്ന് പിടിച്ചെടുത്തു. ജൂൺ 14-ന് യുകെ…

ലൈംഗിക അതിക്രമക്കേസ്: സംവിധായകൻ രഞ്ജിത്തിനെതിരായ കുറ്റപത്രം ഇന്ന് സമർപ്പിക്കും

കൊച്ചി: മലയാള ചലച്ചിത്ര സംവിധായകൻ രഞ്ജിത്തിനെതിരെയുള്ള ലൈംഗിക അതിക്രമക്കേസിൽ അന്വേഷണസംഘം ഇന്ന് കോടതിയിൽ കുറ്റപത്രം സമർപ്പിക്കും. ഡിജിറ്റൽ സംവിധാനം വഴി ഓൺലൈനായാണ് കുറ്റപത്രം അപ്‌ലോഡ് ചെയ്യുക. കുറ്റപത്രം സമർപ്പിക്കുന്നതിനായി ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ അന്തിമ അനുമതി ലഭിച്ചുകഴിഞ്ഞു. ഫോർട്ട് കൊച്ചിയിലെ ഷൂട്ടിംഗ്…

ഓപ്പറേഷൻ തൂഫാൻ’ വൻ വിജയം; 15 കോടിയുടെ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടിയെന്ന് രമേശ് ചെന്നിത്തല

കോഴിക്കോട്: സംസ്ഥാനത്ത് ലഹരിക്കെതിരെ നടത്തുന്ന ‘ഓപ്പറേഷൻ തൂഫാൻ’ വഴി ഇതുവരെ 15 കോടി രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടിയതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ…

പത്തനംതിട്ട ‘സ്നേഹതണൽ’ വൃദ്ധസദനത്തിൽ കുട്ടികൾക്ക് നേരെ ക്രൂരമർദനം; ജീവനക്കാർക്കെതിരെ വീണ്ടും കേസ്

പത്തനംതിട്ട: ചെന്നീർക്കര വെട്ടോലിമലയിലെ ‘സ്നേഹതണൽ’ വൃദ്ധസദനത്തിൽ അന്തേവാസികളായ കുട്ടികൾക്ക് നേരെ ക്രൂരമായ മർദനമുറകൾ നടന്നതായി വീണ്ടും പരാതി. പഠിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചതിന് പതിനേഴുകാരനെ മർദിച്ച സംഭവത്തിന് പിന്നാലെ, ഇവിടെ പാർപ്പിച്ചിരുന്ന പതിനഞ്ചുകാരനും ജീവനക്കാർക്കെതിരെ ചൈൽഡ്‌ലൈനെ സമീപിച്ചു. ഭക്ഷണത്തിന്റെ പേരിൽ റെജി, സിജോ,…