ഇന്ത്യ-കാനഡ കരാർ: ‘ഭാവി മാറ്റിമറിക്കും’; ശരിവെച്ച് പ്രധാനമന്ത്രി.
കാനഡയുമായുള്ള പുതിയ കരാർ ഇരുരാജ്യങ്ങളും തമ്മിലുള്ള വിശ്വാസത്തിനും വികസനത്തിനും കരുത്തുറ്റ അടിത്തറ പാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭാവിയിലേക്കുള്ള വലിയൊരു ഗതിമാറ്റമാണ് ഈ കരാറെന്ന കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ നിരീക്ഷണത്തോട് മോദി പൂർണ്ണമായി യോജിച്ചു. ഇരുരാജ്യങ്ങളിലെയും ജനങ്ങളുടെ വളർച്ചയ്ക്കായി ഒരുമിച്ച്…
മോദി മടങ്ങിയതിന് പിന്നാലെ ആക്രമണം: ഇസ്രായേൽ അംബാസഡർ
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രായേൽ സന്ദർശനം പൂർത്തിയാക്കി മടങ്ങിയതിന് പിന്നാലെയാണ് ഇറാനെ ആക്രമിക്കാൻ അനുയോജ്യമായ സൈനിക സാഹചര്യം ഒത്തുവന്നതെന്ന് ഇസ്രായേൽ അംബാസഡർ റൂവൻ അസർ. മോദിയുടെ സന്ദർശന വേളയിൽ ഇത്തരമൊരു ആക്രമണത്തെക്കുറിച്ച് പദ്ധതിയോ അറിവോ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വർഷങ്ങളായുള്ള സൈനിക…
സെമിയിൽ ഇഷാൻ-സഞ്ജു സഖ്യം ഓപ്പൺ ചെയ്യണം: നിർണ്ണായക നിർദ്ദേശവുമായി ശാസ്ത്രി
ഇംഗ്ലണ്ടിനെതിരായ രണ്ടാം സെമിഫൈനലിൽ ഇന്ത്യൻ ടീമിൽ മാറ്റം നിർദ്ദേശിച്ച് മുൻ പരിശീലകൻ രവി ശാസ്ത്രി. ഫോം ഔട്ടായ ഓപ്പണർ അഭിഷേക് ശർമ്മയ്ക്ക് പകരം ഇഷാൻ കിഷനെ വാംഖഡെയിൽ ഓപ്പണറായി ഇറക്കണമെന്നാണ് ശാസ്ത്രിയുടെ അഭിപ്രായം. ലോക ഒന്നാം നമ്പർ താരമായ അഭിഷേകിന്റെ ഈ…
പഹൽഗാം ഭീകരാക്രമണം: ചൈനീസ് ബന്ധം സ്ഥിരീകരിച്ചു; അന്വേഷണം വിദേശത്തേക്ക്
പഹൽഗാം ഭീകരാക്രമണത്തിൽ ഭീകരർ ഉപയോഗിച്ച ഗോപ്രോ ക്യാമറ 2024 ജനുവരിയിൽ ചൈനയിലാണ് ആക്ടിവേറ്റ് ചെയ്തതെന്ന് എൻഐഎ കണ്ടെത്തി. കമ്പനിയിൽ നിന്ന് ലഭിച്ച ഈ നിർണ്ണായക വിവരത്തോടെ അന്വേഷണം അന്താരാഷ്ട്ര തലത്തിലേക്ക് വ്യാപിപ്പിച്ചു. ക്യാമറ ആക്ടിവേറ്റ് ചെയ്തത് ചൈനയിലാണെന്ന് വ്യക്തമായെങ്കിലും ഇത് ആർക്കാണ്…
ചെന്നൈയിൽ വാഹനാപകടം: മലയാളി നിയമവിദ്യാർത്ഥിനി മരിച്ചു
ചെന്നൈയിലുണ്ടായ വാഹനാപകടത്തിൽ പാലക്കാട് വടക്കഞ്ചേരി സ്വദേശിനിയായ നിയമവിദ്യാർത്ഥിനി ജിനു (21) മരിച്ചു. വിജയകുമാറിന്റെയും വിജയകുമാരിയുടെയും മകളാണ്. ജിനു സഞ്ചരിച്ചിരുന്ന കാർ മറ്റൊരു കാറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം.ഇന്നലെ പുലർച്ചെ മൂന്ന് മണിയോടെ അണ്ണാ സർവകലാശാലയ്ക്ക് സമീപമാണ് അപകടമുണ്ടായത്. ചെന്നൈ അംബേദ്‌കർ ലോ കോളേജിലെ…
മിസൈലുകളെയും ഡ്രോണുകളെയും തകർത്ത് യുഎഇ; കരുത്തായി പ്രതിരോധ കോട്ട
ഇറാൻ തൊടുത്തുവിട്ട 186 ബാലിസ്റ്റിക് മിസൈലുകളും 812 ഡ്രോണുകളും യുഎഇ വിജയകരമായി വെടിവച്ചിട്ടു. യുദ്ധത്തിനിടയിലും അതീവ ജാഗ്രതയോടെ മണിക്കൂറിൽ 48 വിമാന സർവീസുകൾ ക്രമീകരിച്ച് വ്യോമഗതാഗതം സാധാരണ നിലയിലാക്കാനും അധികൃതർക്ക് സാധിച്ചു. ആക്രമണങ്ങളെ ആകാശത്തുവെച്ചുതന്നെ തകർക്കാൻ യുഎഇ സജ്ജമാണെന്ന് പ്രതിരോധ മന്ത്രാലയം…
സെമിയിൽ മഴ പെയ്താൽ ആര് ഫൈനലിൽ
അപരാജിതരായി എത്തുന്ന ദക്ഷിണാഫ്രിക്ക ഇന്ന് ആദ്യ സെമിയിൽ ന്യൂസിലൻഡിനെ നേരിടും. ഇന്ത്യയെപ്പോലെയുള്ള കരുത്തരെ വൻ മാർജിനിൽ തകർത്ത ആത്മവിശ്വാസത്തിലാണ് പ്രോട്ടിയാസ് ഈഡൻ ഗാർഡൻസിൽ ഇറങ്ങുന്നത്. സമീപകാലത്തെ മികച്ച ഫോമും വിജയത്തുടർച്ചയും പരിഗണിക്കുമ്പോൾ ദക്ഷിണാഫ്രിക്കയ്ക്കാണ് മത്സരത്തിൽ മുൻതൂക്കം.ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പർ എട്ടിലും ഇന്ത്യയും…
ഖമനയിയുടെ സംസ്കാരം മഷാദിൽ നടന്നു
ഇസ്രയേൽ-അമേരിക്കൻ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ സംസ്‌കാരം അദ്ദേഹത്തിന്റെ ജന്മനാടായ മഷാദിൽ നടക്കുമെന്ന് റിപ്പോർട്ട്. ഷിയാ മുസ്‌ലിംകളുടെ വിശുദ്ധ നഗരമായ ഇവിടെയുള്ള ഇമാം റെസ പള്ളിയിലായിരിക്കും ചടങ്ങുകൾ. ഖമനയിയുടെ പിതാവിനെ സംസ്‌കരിച്ചതും ഇവിടെയാണ്. എന്നാൽ സംസ്‌കാരത്തിന്റെ…
ആരോഗ്യവകുപ്പ് തിരിഞ്ഞുനോക്കിയില്ല സർക്കാരിനെതിരെ ഉഷയുടെ മകൻ
ചികിത്സാ പിഴവിനെ തുടർന്ന് വയറ്റിൽ കത്രിക കുടുങ്ങിയ ഉഷയുടെ മകൻ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തി. മന്ത്രി വീണ ജോർജ് ആകെ ഒരു തവണ മാത്രമാണ് വിളിച്ചതെന്നും ആരോഗ്യവകുപ്പിൽ നിന്ന് പിന്നീട് ആരും തിരിഞ്ഞുനോക്കിയില്ലെന്നും കുടുംബം കുറ്റപ്പെടുത്തി. ഈ പ്രതിസന്ധി ഘട്ടത്തിൽ സഹായിച്ച…
മോദിയും നെതന്യാഹുവും ഇരട്ട സഹോദരങ്ങൾ; കടന്നാക്രമണവുമായി മുഖ്യമന്ത്രി
ഇറാനിലെ യുഎസ്-ഇസ്രയേൽ ആക്രമണത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി അപലപിക്കാത്തതിനെ മുഖ്യമന്ത്രി പിണറായി വിജയൻ രൂക്ഷമായി വിമർശിച്ചു. മോദിയും നെതന്യാഹുവും ഇരട്ടപെറ്റ സഹോദരങ്ങളെപ്പോലെയാണെന്നും, അതുകൊണ്ടാണ് ഈ ക്രൂരതയെ മോദി തള്ളിപ്പറയാത്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഈ നിലപാട് രാജ്യത്തിന് അപമാനമാണെന്നും എന്നാൽ ആർഎസ്എസിന് ഇത് അഭിമാനമായിരിക്കുമെന്നും…









