പുലർച്ചെ ഹീറ്ററിന് തീപിടിച്ചു കത്തി ചാമ്പലായി വീട് 8 മാസം പ്രായമുള്ള കുഞ്ഞടക്കം കുടുംബത്തിലെ 4 പേർ മരിച്ചു

റിയാദ്: ഹീറ്ററില്‍ നിന്ന് തീപടര്‍ന്ന് ഒരു കുടുംബത്തിലെ നാല് അംഗങ്ങള്‍ക്ക് ദാരുണാന്ത്യം. സൗദി അറേബ്യയിലെ ഹാഫിര്‍ അല്‍ ബത്തിനില്‍ തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം ഉണ്ടായത്.യെമന്‍ സ്വദേശികളാണ് മരണപ്പെട്ടത്. മൂന്ന് പെണ്‍കുട്ടികളും ഒരു കുഞ്ഞുമാണ് മരിച്ചത്. ആറുപേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ തീവ്രപരിചരണ…

വത്തിക്കാനില്‍ പ്രധാനചുമതലയില്‍ ആദ്യമായി വനിത ചരിത്രമായി ഇറ്റാലിയന്‍ കന്യാസ്ത്രീ

വത്തിക്കാനില്‍ പ്രധാനചുമതലയില്‍ ആദ്യമായി വനിതയെ നിയമിച്ച് ഫ്രാൻസിസ് മാർപാപ്പ. ഇറ്റാലിയൻ കന്യാസ്ത്രീ സിമോണ ബ്രാംബില്ലയെയാണ് സുപ്രധാന ചുമതലയിൽ നിയമിച്ചത്. എല്ലാ സന്ന്യാസസഭാ വിഭാഗങ്ങളുടെയും ചുമതലയുള്ള കൂരിയയുടെ നേതൃസ്ഥാനമാണ് സിസ്റ്റർ ബ്രാംബില്ലക്ക്.ചർച്ച് ഭരണവുമായി ബന്ധപ്പെട്ട ഉന്നത സ്ഥാനങ്ങളിൽ സ്ത്രീകളെ നിയമിക്കുക എന്ന പോപ്…

കേരളത്തിൽ നാളെ 8 ജില്ലകളിൽ മഴക്ക് സാധ്യത കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ എട്ട് ജില്ലകളിൽ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. നേരിയ മഴയക്കാണ് സാധ്യത പ്രവചിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ എന്നീ ജില്ലകളിലാണ് മഴ സാധ്യതയുള്ളത്. ഇന്ന് തിരുവനന്തപുരം, കൊല്ലം,…

എൻ്റെ അപ്പയെ ഇനിയും നിങ്ങൾ അനുകരിക്കണം അഭ്യർത്ഥനയാണ്കോട്ടയം നസീറിനോട് ചാണ്ടി ഉമ്മൻ

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ശബ്ദം മനോഹരമായി അനുകരിക്കുന്ന കലാകാരനാണ് കോട്ടയം നസീർ. കോട്ടയത്ത് വച്ച് നടന്ന ഉബൈനി സംവിധാനം ചെയ്യുന്ന ശുക്രൻ എന്ന സിനിമയുടെ സ്വിച്ചോൺ കർമത്തിനിടെ ചാണ്ടി ഉമ്മൻ നസീറിനോട് തന്റെ പിതാവിന്റെ ശബ്ദം അനുകരിക്കാൻ ഒരിക്കൽക്കൂടി ആവശ്യപ്പെട്ടു.…

ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പ് ഫെബ്രുവരി 5ന് വോട്ടെണ്ണല്‍ എട്ടിന്

ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പ് ഫെബ്രുവരി 5ന്. വോട്ടെണ്ണല്‍ ഫെബ്രുവരി എട്ടിന്, നോട്ടിഫിക്കേഷന്‍ ജനുവരി 10ന്. 70 മണ്ഡലങ്ങളില്‍ ഒറ്റഘട്ടമായി തിര‍ഞ്ഞെടുപ്പ് നടത്തുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജീവ് കുമാര്‍ പറഞ്ഞു. നിലവില്‍ ആം ആദ്മി പാർട്ടി – 62, ബിജെപി –…

ഋഷഭ് പന്തല്ല ഇന്ത്യന്‍ ടീമിലെത്താന്‍ സഞ്ജുവിന് മുന്നില്‍ പുതിയ വെല്ലുവിളി

ഫെബ്രുവരിയില്‍ പാക്കിസ്ഥാനിലാണ് ചാംപ്യന്‍സ് ട്രോഫി. ചാംപ്യന്‍സ് ട്രോഫി ടീമിനെ പ്രഖ്യാപിക്കേണ്ട അവസാന തീയതിയായി ഐസിസി നിശ്ചയിച്ചിരിക്കുന്നത് ജനുവരി 12 നാണ്. ബോര്‍ഡര്‍ ഗവാസ്ക്കര്‍ ട്രോഫി കളിച്ച മുതിര്‍ന്ന താരങ്ങള്‍ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാനാണ് സാധ്യത കൂടുതല്‍. ഇതിനൊപ്പം കെഎല്‍ രാഹുലും, ഋഷഭ്…

വേട്ടൈയനും ക്യാപ്റ്റന്‍ മില്ലറുംനേടിയതിന്‍റെ ഇരട്ടി ഹിന്ദി ബോക്സ് ഓഫീസില്‍ കുതിച്ച് മാര്‍ക്കോ

മലയാളത്തില്‍ സമീപകാലത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നാണ് ഉണ്ണി മുകുന്ദന്‍ നായകനായ മാര്‍ക്കോ. മലയാളത്തിലെ ഏറ്റവും വയലന്‍റ് ആയ ചിത്രമെന്ന വിശേഷണത്തോടെ ക്രിസ്മസ് റിലീസ് ആയി തിയറ്ററുകളിലെത്തിയ ചിത്രമാണിത്. മലയാളികള്‍ക്കൊപ്പം മറുഭാഷാ പ്രേക്ഷകരും ഏറ്റെടുത്ത ചിത്രങ്ങളുടെ നിരയിലാണ് ഇപ്പോള്‍ മാര്‍ക്കോ. അതില്‍ത്തന്നെ ഉത്തരേന്ത്യയില്‍…