ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം എന്നാല്‍ സര്‍ക്കാരിനെതിരെ വിധിന്യായം പുറപ്പെടുവിക്കുന്നത് മാത്രമല്ല ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്
എല്ലായ്പ്പോഴും സര്‍ക്കാരിനെതിരെ തീരുമാനമെടുക്കുക എന്നല്ല ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. കേസുകളില്‍ തീരുമാനം എടുക്കുമ്പോള്‍ ജനങ്ങള്‍ ജഡ്ജിമാരില്‍ വിശ്വാസമര്‍പ്പിക്കണമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഡല്‍ഹിയില്‍ നടന്ന ഒരു പരിപാടിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു…
വളയം പിടിക്കാന്‍ മകന്‍ ടിക്കറ്റ് കീറാന്‍ അമ്മ കൗതുകം പങ്കിട്ട് കെഎസ്ആർടിസി
മകന്‍ ഓടിക്കുന്ന ബസില്‍ കണ്ടക്ടറായി അമ്മ, തങ്ങളുടെ ചരിത്രത്തിലെ കുഞ്ഞ് കൗതുകം പങ്കിടുകയാണ് കെ.എസ്.ആർ.ടി.സി. ആര്യനാട് സ്വദേശിയും സ്വിഫ്റ്റ് സർവ്വീസിലെ ആദ്യ വനിതാ ജീവനക്കാരിയുമായ യമുനയും മകന്‍ ശ്രീരാഗുമാണ് ഈ മനോഹര നിമിഷത്തില്‍ പങ്കാളികളായത്. നവംബര്‍ മൂന്നിന് ഞായറാഴ്ച കെഎസ്ആർടിസി സിറ്റി…
മലയാളിയായ ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥൻ അസമിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ
ന്യൂഡൽഹി: മലയാളിയായ ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥൻ അസമിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ. കൊട്ടാരക്കര സ്വദേശി പ്രശാന്ത് കുമാർ (39) ആണ് മരിച്ചത്. അസമിൽ കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയിൽ ജോലിചെയ്യുകയായിരുന്നു. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ഇന്ന് ഡൽഹിയിൽ എത്തിക്കും
സണ്ണി ലിയോണി വീണ്ടും വിവാഹിതയായി ആഘോഷമാക്കി താരം
ബോളിവുഡ് താരം സണ്ണി ലിയോണിയും ഭർത്താവ് ഡാനിയൽ വെബറും വീണ്ടും വിവാഹിതരായി. മാലിദ്വീപിലാണ് ഇരുവരും വിവാഹ പ്രതിജ്ഞ പുതുക്കിയത്. മക്കളായ നിഷയും നോഹയും അഷറും ദമ്പതികൾക്കൊപ്പം ചടങ്ങിലെ നിറ സാന്നിധ്യമായിരുന്നു. മാലിദ്വീപിൽ നടന്ന ആഘോഷങ്ങളുടെ ചിത്രം താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചു.ദൈവത്തിന്റേയും…
മുനമ്പം ഭൂമി വിഷയം നടപടി നിയമപ്രകാരം ആരെയും കുടിയോഴിപ്പിക്കാൻ ശ്രമിക്കുന്നില്ല വഖഫ് ബോർഡ് ചെയർമാൻ
മുനമ്പം ഭൂമി വിഷയത്തിൽ പ്രതികരിച്ച് വഖഫ് ബോർഡ് ചെയർമാൻ അഡ്വ.എം.കെ.സക്കീർ. വഖഫ് ബോർഡ് നിയമപ്രകാരമുള്ള കാര്യങ്ങൾ മാത്രമേ ചെയുന്നുള്ളൂ. ആരെയും കുടിയൊഴിപ്പിക്കാൻ ശ്രമിക്കുന്നില്ലെന്ന് വഖഫ് ബോർഡ് ചെയർമാൻ പറഞ്ഞു. 12 പേർക്ക് മാത്രമേ നോട്ടീസ് അയച്ചിട്ടുള്ളുവെന്ന് അദ്ദേഹം പറഞ്ഞു.വഖഫ് ഇതുവരെ എടുത്ത…
പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു
റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് കണ്ണൂർ വെങ്ങര സ്വദേശി കനാടത്ത് മുരളീധരൻ (52) റിയാദിൽ നിര്യാതനായി. പരേതരായ മുണ്ടക്കതറമ്മൽ പവിത്രൻ കാനാടത്ത് സാവിത്രി ദമ്പതികളുടെ മകനാണ്.കഴിഞ്ഞ ആറു മാസം മുമ്പാണ് റിയാദിലെ സുലൈയിലുള്ള ടി.എസ്.ടി കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചത്. നെഞ്ച് വേദനയെ തുടർന്ന്…
അച്ഛന്റെ ബെൻസ് കാറുമായി റോഡിലിറങ്ങിയ 20കാരൻ യുവതിയെ ഇടിച്ചിട്ട് കടന്നുകളഞ്ഞു സിഗ്നലിലിട്ട് പിടിച്ച് നാട്ടുകാർ
ബംഗളുരു: 20 വയസുകാരൻ ഓടിച്ച ആഡംബര കാറിടിച്ച് ഗുരുതര പരിക്കേറ്റ യുവതി മരിച്ചു. അപകട ശേഷം വാഹനം നിർത്താതെ മുന്നോട്ട് പോയ യുവാവിനെയും സുഹൃത്തിനെയും തൊട്ടടുത്ത സിഗ്നലിൽ വെച്ച് നാട്ടുകാർ പിടികൂടി മർദിച്ചു. തുടർന്ന് പൊലീസിന് കൈമാറുകയായിരുന്നു. ബംഗളുവിലെ കേങ്ങേരിയിൽ ശനിയാഴ്ച…
ക്ഷേത്രത്തിനു നേരെ ഖലിസ്താൻ ആക്രമണം കാനഡയിൽ ഹിന്ദു വിഭാഗക്കാരുടെ വന്‍ പ്രതിഷേധം
ഓട്ടാവ: ഹിന്ദു ക്ഷേത്രത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ കാനഡയില്‍ ഹിന്ദു സമൂഹത്തിന്റെ പ്രതിഷേധം. ഹിന്ദു വിഭാഗത്തിൽപ്പെട്ട ആയിരത്തിലേറപ്പേരെടങ്ങുന്ന സംഘം ബ്രാംറ്റണില്‍ ആക്രമിക്കപ്പെട്ട ഹിന്ദു ക്ഷേത്രത്തിന് മുന്നില്‍ ഒത്തുകൂടിയാണ് പ്രതിഷേധിച്ചത്. അക്രമികളെ ശിക്ഷിക്കണമെന്നും സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധംകൊലിഷന്‍ ഓഫ് ഹിന്ദൂസ് ഓഫ് നോര്‍ത്ത്…
ജീവന്‍ വേണമെങ്കില്‍ മാപ്പ് പറയണം അല്ലെങ്കില്‍ അഞ്ചുകോടി രൂപ വേണം സല്‍മാനെതിരേ വീണ്ടും വധഭീഷണി
മുംബൈ: ബോളിവുഡ് താരം സല്‍മാന്‍ ഖാനെതിരേ വീണ്ടും വധഭീഷണി. ലോറന്‍സ് ബിഷ്‌ണോയി സംഘത്തിന്റേത് എന്ന് അവകാശപ്പെട്ടാണ് മുംബൈ പോലീസ് ട്രാഫിക് കണ്‍ട്രോള്‍ റൂമിന്റെ വാട്ടസ്ആപ്പ് നമ്പറിലേക്ക് സന്ദേശമെത്തിയത്. സല്‍മാന് ജീവന്‍ നഷ്ടമാകാതിരിക്കാന്‍ ഒന്നുകില്‍ മാപ്പ് പറയണം അല്ലെങ്കില്‍ അഞ്ചുകോടിരൂപ നല്‍കണം എന്നാണ്…
ഫുട്ബോള്‍ മത്സരത്തിനിടെ ഇടിമിന്നലേറ്റു; കളിക്കാരന് ദാരുണാന്ത്യം
ഫുട്‌ബോള്‍ മത്സരത്തിനിടെ മൈതാനത്ത് ഇടിമിന്നലേറ്റ് കളിക്കാരന് ദാരുണാന്ത്യം. പെറുവിലാണ് കളിക്കാരെയും കാണികളെയും ഞെട്ടിച്ച സംഭവം അരങ്ങേറിയത്. അഞ്ച് കളിക്കാര്‍ക്ക് പരിക്കേറ്റു. കളിക്കാരന്‍ ഇടിമിന്നലേറ്റ് മരിച്ചുവീഴുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പെറുവിലെ നഗരമായ ഹുവാന്‍കയോയില്‍ നടന്ന മത്സരത്തിനിടെയാണ് അപകടമുണ്ടായതെന്നാണ് ദ സൺ റിപ്പോർട്ട്…










