അസഹനീയം, വിവാഹം വിറ്റുകാശാക്കി നയന്‍താരയുടെ ഡോക്യുമെന്‍ററി ബോറെന്ന് ശോഭാ ഡേ
നയന്‍താര ബിയോണ്ട് ദ് ഫെയറിടെയ്ല്‍’ ഡോക്യുമെന്‍ററിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എഴുത്തുകാരി ശോഭാ ഡേ. ഡോക്യുമെന്‍ററിയില്‍ ‘നാനും റൗഡി താന്‍’ എന്ന ചിത്രത്തിന്‍റെ ഷൂട്ടിങ് സെറ്റില്‍ നിന്നുള്ള മൂന്ന് സെക്കന്‍റ് ദൃശ്യം ഉപയോഗിച്ചതിന് ധനുഷ് 10 കോടി രൂപ ആവശ്യപ്പെട്ടത് താരം സമൂഹമാധ്യമങ്ങളിലൂടെ…
ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റർ റിഷാഭ് പന്തായിരുന്നു ഐപിഎൽ 2025 മെഗാ താരലേലത്തിന്റെ സുപ്പർ സ്റ്റാർ
Rishabhpant #ipl2025 #ipl 2025auction
ലോക്കൽ കമ്മിറ്റിയിലേക്ക് മത്സരം വേണമെന്ന് ആവശ്യം കൊല്ലത്ത് CPIM ലോക്കൽ സമ്മേളനത്തിൽ കയ്യാങ്കളി
കൊല്ലം സിപിഐഎം തൊടിയൂർ ലോക്കൽ സമ്മേളനത്തിൽ കയ്യാങ്കളി. ലോക്കൽ കമ്മിറ്റിയിലേക്ക് മത്സരം വേണമെന്ന് ആവശ്യപ്പെട്ടതോടെയാണ് തർക്കമുണ്ടായത്. മത്സരം നടന്നാൽ ഔദ്യോഗിക പാനലിലെ ബഹുഭൂരിപക്ഷം പേരും പരാജയപെടുമെന്ന് ബോധ്യപ്പെട്ടതോടെ നേതൃത്വം മത്സരം തടയാൻ ശ്രമിച്ചു. ഇതോടെയാണ് കയ്യാങ്കളിയുണ്ടായത്.ബാർ മുതലാളിയെയും, കുബേര കേസിലെ പ്രതിയെയും…
ഡോക്ടറുടെ വേഷത്തിലെത്തിയ സ്ത്രീകള്‍ നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയി 24 മണിക്കൂറിനുള്ളില്‍ കുഞ്ഞിനെ കണ്ടെത്തി കര്‍ണാടക പൊലീസ്
ഡോക്ടറുടെ വേഷത്തില്‍ എത്തിയ സ്ത്രീകള്‍ തട്ടിക്കൊണ്ടുപോയനവജാത ശിശുവിനെ 24 മണിക്കൂറിനകം വീണ്ടെടുത്ത് പൊലീസ്. കര്‍ണാടകയിലെ കലബുര്‍ഗി ജില്ലാ ആശുപത്രിയിലാണ് സംഭവം. കുഞ്ഞിനെ തട്ടികൊണ്ടുപോയ മൂന്ന് സ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തു. ചിത്താപ്പൂര്‍ സ്വദേശികളായ രാമകൃഷ്ണയുടെയും, കസ്തൂരിയുടെയും നവജാതശിശുവിനെ കഴിഞ്ഞ ദിവസമാണ് ആശുപത്രിയില്‍…
മത നിന്ദ നടത്തിയെന്ന് ആരോപണം ടര്‍ക്കിഷ് തര്‍ക്കം തിയറ്ററുകളില്‍ നിന്ന് പിന്‍വലിച്ചു
സണ്ണി വെയിൻ, ലുക്ക്മാൻ, ഹരിശ്രീ അശോകന്‍ തുടങ്ങിയവർ അഭിനയിച്ച ടര്‍ക്കിഷ് തര്‍ക്കം തിയറ്ററുകളില്‍ നിന്ന് താല്‍ക്കാലികമായി പിൻവലിച്ചു. മതനിന്ദ ആരോപിച്ച് ചിത്രത്തിന്റെ നിർമാതാവിനും സംവിധായകനും അടക്കം ഭീഷണിയുണ്ടായതിനെ തുടർന്നാണ് നടപടി.മുസ്‌ലിം സമുദായത്തിന്റെ ഖബറടക്കത്തെ പ്രമേയമാക്കിയാണ് ചിത്രം ഒരുക്കിയത്. ഒരു പള്ളിയും അവിടെ…
തേനേ പാലേ മോളെ എന്നൊക്കെ പറഞ്ഞ് വശത്താക്കി കൊല്ലപ്പെടുമെന്ന് ഭയം
മകള്‍ക്കുണ്ടായത് അതിക്രൂരമായ പീഡനമെന്ന് പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ ഇരയായ പെണ്‍കുട്ടിയുടെ പിതാവ്. മകളെ ആംബുലന്‍സില്‍ കൊണ്ടുപോകുമ്പോള്‍ പോലും ഭര്‍ത്താവ് രാഹുല്‍ മര്‍ദിച്ചെന്ന് പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു. രാഹുല്‍ ക്രൂരമായാണ് മകളെ മര്‍ദിച്ചതെന്നും പിതാവ് പറഞ്ഞു. ഭര്‍ത്താവിനൊപ്പം അയച്ചാല്‍ മകള്‍ കൊല്ലപ്പെടുമെന്ന് ഭയമുണ്ട്.…
സിനിമയ്ക്ക് ആശംസകൾ നേർന്ന് വീഡിയോ പങ്കു വച്ചിരികുകയാണ് മമ്മൂട്ടി
mammooty #VALLYETTAN Vallettanrerelease #malayalamcinema
സംവിധായകൻ അശ്വനി ദിറിന്റെ മകന്‍ കാറപകടത്തില്‍ മരിച്ചു സുഹൃത്ത് അറസ്റ്റിൽ
സണ്‍ ഓഫ് സർദാർ സംവിധായകന്‍ അശ്വനി ദിറിന്റെ മകന്‍ ജലജ് ദിര്‍(18) കാറപകടത്തില്‍ മരിച്ചു. നവംബര്‍ 23ന് വില്‍ പാര്‍ലേയിലെ വെസ്റ്റേണ്‍ എക്‌സ്പ്രസ് ഹൈവേയില്‍ വെച്ചായിരുന്നു അപകടം. സുഹൃത്തുക്കള്‍ക്കൊപ്പം ഡ്രൈവിന് പോയ കാര്‍ നിയന്ത്രണംവിട്ട് ഡിവൈഡറിലിടിച്ചാണ് അപകടമുണ്ടായത്. ജലജിന്റെ സുഹൃത്തായ സഹില്‍…
ഒന്നരപ്പതിറ്റാണ്ട് പ്രണയചിത്രം പങ്കിട്ട് നടി കീര്‍ത്തി സുരേഷ്
താന്‍ പ്രണയത്തിലാണെന്ന് വെളിപ്പെടുത്തി തെന്നിന്ത്യന്‍ സൂപ്പര്‍താരം കീര്‍ത്തി സുരേഷ്. പതിനഞ്ച് വര്‍ഷമായി താന്‍ ആന്‍റണിയുമായി പ്രണയത്തിലാണെന്നും മുന്നോട്ട് പോകുന്നുവെന്നും താരം സമൂഹമാധ്യമത്തില്‍ പങ്കുവച്ച ചിത്രത്തിനൊപ്പം കുറിച്ചു. ’15 വര്‍ഷം, ഇനിയും മുന്നോട്ട്.. ആന്‍റണി X കീര്‍ത്തി.. എന്നായിരുന്നു ഇന്‍ഫിനിറ്റി, ഡെവിള്‍ഐ ചിഹ്നങ്ങളോടെ…
വരുന്നു ഫെംഗൽ ചുഴലിക്കാറ്റ് കേരളത്തിലും ജാഗ്രത
ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്ന് രൂപപ്പെടുമെന്ന് കരുതുന്ന ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തില്‍ തമിഴ്നാട്, പുതുച്ചേരി, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ തീവ്രമഴ മുന്നറിയിപ്പ്. തമിഴ്നാട്ടിലെ നാല് ജില്ലകളിലും കാരയ്ക്കലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കടലൂര്‍, മയിലാട്തുറെ, നാഗപട്ടണം, തിരുവാരൂര്‍ എന്നവിടങ്ങളിലാണ് റെഡ് അലര്‍ട്ട്. ചെന്നൈ അടക്കം എട്ട്…










