ബുംമ്ര മികച്ചത് തന്നെ പക്ഷെ കപിലിനോളം വരില്ല താരതമ്യത്തിൽ പ്രതികരണവുമായി മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ
ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ബോർഡർ ഗാവസ്‌കർ ട്രോഫിയിലെ ആദ്യ മത്സരമായ പെര്‍ത്ത് ടെസ്റ്റില്‍ ഇന്ത്യ 295 റണ്‍സിന്റെ അവിശ്വസനീയമായ വിജയമാണ് നേടിയിരുന്നത്. രണ്ട് ഇന്നിങ്സുകളില്‍ നിന്നുമായി എട്ട് വിക്കറ്റുകൾ പിഴുത ബുംമ്ര തന്നെയായിരുന്നു കളിയിലെ പ്ലെയര്‍ ഓഫ് ദി മാച്ച്. ആദ്യ…
വയനാടിന് കേന്ദ്രസഹായം; പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ യുഡിഎഫ് പ്രതിഷേധം സംഘടിപ്പിക്കും
ന്യൂഡല്‍ഹി: വയനാട് ഉരുള്‍പൊട്ടല്‍ ദുരിത ബാധിതര്‍ക്ക് കേന്ദ്രസഹായം വൈകുന്നതിനെതിരെ നിയുക്ത എംപി പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രതിഷേധം തുടരുമെന്ന് യുഡിഎഫ്. പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തില്‍ സോണിയാ ഗാന്ധിയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്കാ ഗാന്ധിയുടേയും നേതൃത്വത്തില്‍ സമരം…
പാവപ്പെട്ടവർ ജീവിച്ചു പൊക്കോട്ടെ സീരിയല്‍ വിവാദത്തില്‍ പ്രേം കുമാറിനോട് ധര്‍മ്മജൻ ബോള്‍ഗാട്ടി
സീരിയലുകള്‍ എൻഡോസള്‍ഫാനെ പോലെ സമൂഹത്തിന് മാരകമാണ് എന്ന് പ്രേം കുമാര്‍ അഭിപ്രായപ്പെട്ടിരുന്നു. സീരിയലുകള്‍ക്ക് സെൻസറിംഗ് ആവശ്യമാണ് എന്നും ചലച്ചിത്ര അക്കാദമി ചെയര്‍മാന്റെ ചുമതലയും ഉള്ള താരം അഭിപ്രായപ്പെട്ടിരുന്നു. സീരിയലുകള്‍ എല്ലാത്തിനെയും അടച്ചാക്ഷേപിക്കുന്നില്ലെന്നും താരം വ്യക്തമാക്കിയിരുന്നു. ഇതില്‍ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് സിനിമാ…
സാഹിത്യ അക്കാദമി അധ്യക്ഷ ചുമതല ഒഴിയുന്നു കവി സച്ചിദാനന്ദന്‍
കൊച്ചി: കേരള സാഹിത്യ അക്കാദമി അധ്യക്ഷ ചുമതല അടക്കം ഔദ്യോഗിക പദവികളില്‍ നിന്നും ഒഴിയുന്നതായി കവി കെ സച്ചിദാനന്ദന്‍. പൊതുയോഗങ്ങളും പ്രസംഗങ്ങളും പതുക്കെ അവസാനിപ്പിക്കുന്നുവെന്ന് അറിയിച്ചതിന് പിന്നാലെയാണ് പദവി ഒഴിയുന്നതായി ഫേസ്ബുക്കിലൂടെ അറിയിച്ചത്. ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടികാട്ടിയാണ് ചുമതലയില്‍ നിന്നും ഒഴിയുന്നത്.അതേസമയം…
നഷ്ടപരിഹാര കേസിൽ ധനുഷ് മദ്രാസ് ഹൈക്കോടതിയില്‍ നയന്‍താരയ്ക്കും വിഘ്‌നേഷിനും നോട്ടീസ്
ചെന്നൈ: നയന്‍താര-ധനുഷ് പോര് കോടതിയില്‍. നാനും റൗഡി താന്‍ എന്ന സിനിമയുടെ ലൊക്കേഷന്‍ ദൃശ്യങ്ങള്‍ നയന്‍താരയുടെ വിവാഹ ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്തിയതിനെതിരെയാണ് ചിത്രത്തിന്റെ നിര്‍മാതാവ് കൂടിയായ ധനുഷ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്.നയന്‍താരയ്ക്ക് പുറമേ, ഭര്‍ത്താവും സംവിധായകനുമായ വിഘ്‌നേഷ് ശിവന്‍, നയന്‍താരയുടെ ഉടമസ്ഥതയിലുള്ള റൗഡി…
ബന്ധുക്കള്‍ എത്തുംമുന്‍പ് നവീന്റെ പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ ഇടപെട്ടത് കണ്ണൂര്‍ കളക്ടര്‍ ആരോപണവുമായി സിപിഐഎം നേതാവ്
കണ്ണൂര്‍ എഡിഎം ആയിരുന്ന കെ നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണസംഘത്തിനെതിരെ വിമര്‍ശനം തുടര്‍ന്ന് സിപിഐഎം നേതാവ് മലയാലപ്പുഴ മോഹനന്‍. പ്രത്യേക അന്വേഷണ സംഘത്തിന്റെ മൊഴിയെടുപ്പ് പ്രഹസനമാണെന്നാണ് അദ്ദേഹത്തിന്റെ വിമര്‍ശനം. ഇതുമൂലമാണ് അന്വേഷണവുമായി ബന്ധപ്പെട്ട് നവീന്റെ കുടുംബത്തിന് നിരവധി സംശയങ്ങളുണ്ടായത്.…
നഴ്‌സിങ് വിദ്യാര്‍ത്ഥിനി അമ്മുവിന്റെ മരണം പ്രതികൾക്കെതിരെ കൂടുതൽ വകുപ്പ് ചേർത്തു
പത്തനംതിട്ട: നഴ്‌സിങ് വിദ്യാര്‍ത്ഥിനി അമ്മു സജീവിന്റെ മരണത്തില്‍ പ്രതികൾക്കെതിരെ കൂടുതൽ വകുപ്പ് ചേർത്തു. പട്ടിക ജാതി, പട്ടിക വർഗ പീഡന നിരോധന നിയമമാണ് പ്രതികൾക്കെതിരെ ചുമത്തിയത്. ഇത് സംബന്ധിച്ച് പൊലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു.സംഭവത്തില്‍ അറസ്റ്റിലായ മൂന്ന് വിദ്യാർത്ഥിനികളുമായുള്ള തെളിവെടുപ്പ് ഇന്ന്…
നയൻതാരയുടെ വിവാഹദ്യശ്യങ്ങൾ ഉൾപ്പെട്ട ഡോക്യുമെന്റെറിയുടെ അവകാശം 25 കോടി രൂപയ്ക്കാണ് നെറ്റ്ഫ്ലിക്സ് സ്വന്താമാക്കിയത്
Nagachithaniya # sobhita Dhulipala# Netfilx
നിയന്ത്രണം വിട്ട് എസ്‌യുവി ഡിവൈഡറിലേക്ക് പിന്നാലെ ട്രക്കില്‍ ഇടിച്ചുകയറി 5 ഡോക്ടര്‍മാര്‍ക്ക് ദാരുണാന്ത്യം
എസ്‌യുവി നിയന്ത്രണം നഷ്ടപ്പെട്ടതിനെത്തുടര്‍ന്നുണ്ടായ അപകടത്തില്‍ അഞ്ച് ഡോക്ടര്‍മാര്‍ക്ക് ദാരുണാന്ത്യം. ആഗ്ര ലക്നൗ എക്സ്പ്രസ് ഹൈവേയില്‍ ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ഡോക്ടര്‍മാര്‍ സഞ്ചരിച്ച എസ്‌യുവി നിയന്ത്രണം വിട്ട് ഡിവൈഡറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ എതിര്‍ദിശയിലെ റോഡിലേക്ക് കയറിയ വാഹനം നേരെ വന്ന ട്രക്കിലിടിച്ചാണ്…
ഫെങ്കൽ ചുഴലിക്കാറ്റ് തമിഴ്നാട്ടിൽ സ്‌കൂളുകൾക്ക് അവധി
ഫെങ്കൽ ചുഴലിക്കാറ്റ് ഭീതിയിൽ തമിഴ്‌നാട്. ചെന്നൈ തീരത്ത് നിന്ന് ഏകദേശം 670 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ആഴത്തിലുള്ള ന്യൂനമർദം തമിഴ്‌നാട്ടിലേക്ക് നീങ്ങി ഫെങ്കൽ ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ നിർദേശം. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ഇന്ന്…










