ഝേലം നദിയില്‍ ബോട്ടു മുങ്ങി; കുട്ടികളടക്കം ഒട്ടേറെപ്പേരെ കാണാനില്ല
ജമ്മു കശ്മീരിലെ ത്സേലം നദിയിൽ ബോട്ടു മുങ്ങി. സ്കൂൾ വിദ്യാർഥികളടക്കം ഒട്ടേറെപ്പേരെ കാണനില്ല. സംസ്ഥാന ദുരന്തനിവാരണ സേന രക്ഷാപ്രവർത്തനം ആരംഭിച്ചു. അഞ്ചുപേരെ രക്ഷപ്പെടുത്തി ആശുപതിയിലേക്ക് മാറ്റി. മഴയെ തുടർന്ന് നദിയിൽ വലിയ ഒഴുക്കാണുള്ളത്.
എല്‍ഡിഎഫിന് മികച്ച വിജയം; ബിജെപി മുന്നണി മൂന്നാമതാവും: മുഖ്യമന്ത്രി
ലോക്സഭ തിരഞ്ഞെടുപ്പില്‍ 2019 ലേതിനു വിപരീതഫലമാകും ഉണ്ടാകുകയെന്ന് മുഖ്യമന്ത്രി. എല്‍ഡിഎഫ് മികച്ച വിജയം നേടും. ബിജെപി മുന്നണി മൂന്നാമതാവും. കേരളവിരുദ്ധ നിലപാടെടുക്കുന്ന യുഡിഎഫിന് വോട്ടര്‍മാര്‍ കനത്ത ശിക്ഷ നല്‍കും. സംഘ്പരിവാറിനെ എതിര്‍ക്കുന്ന എല്‍ഡിഎഫ് ജയിക്കണോ ആ നയങ്ങളോടു ചേരുന്ന യുഡിഎഫ് ജയിക്കണോയെന്ന്…
മാസപ്പടിയില്‍ മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് പ്രധാനമന്ത്രി
കരുവന്നൂരില്‍ സിപിഎം പാവങ്ങളുടെ പണം കൊള്ളയടിച്ചെന്ന് പ്രധാനമന്ത്രി. വിവാഹം പോലും മുടക്കി പാവപ്പെട്ട പെണ്‍കുട്ടികളെ വിഷമത്തിലാക്കി. അഴിമതി മൂലം ആയിരക്കണക്കിന് പേരുടെ ജീവിതം നശിച്ചു. കഴിഞ്ഞ മൂന്നു വര്‍ഷമായി മുഖ്യമന്ത്രി കള്ളം പറയുന്നു. കരുവന്നൂരില്‍ പണം തിരിച്ചുതരാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് മോദി…
ഇറാന്‍ പിടിച്ചെടുത്ത കപ്പലില്‍ മലയാളി യുവതിയും; അവസാനം സംസാരിച്ചത് വെള്ളിയാഴ്ച
ഇറാന്‍ സൈന്യം പിടിച്ചെടുത്ത എംഎസ്‌സി ഏരീസ് കപ്പലില്‍ മലയാളി യുവതിയും. തൃശൂര്‍ വെളുത്തൂര്‍ സ്വദേശി ആന്‍റസ ജോസഫാണ് കപ്പലിലുള്ള നാലാമത്തെ മലയാളി. ട്രൈനിങ്ങിന്‍റെ ഭാഗമായി ഒമ്പതുമാസമായി ജോലി ചെയ്തുവരികയായിരുന്നു ആന്‍റസ. മകളുടെ കാര്യത്തില്‍ വലിയ ആശങ്കയിലാണെന്ന് അച്ഛന്‍ ബിജു എബ്രഹാംപറഞ്ഞു. കഴിഞ്ഞ…
അധികാരത്തില്‍ വരുമ്പോള്‍ രാത്രിയാത്ര, വന്യജീവി പ്രശ്നങ്ങള്‍ പരിഹരിക്കും; രാഹുലിന്റെ ഉറപ്പ്
ഏതെങ്കിലും ഒരു ഭാഷ ഹിന്ദിയെക്കാൾ താഴ്ന്നതാണെന്ന് സ്ഥാപിക്കുന്നത് ആ നാടിനെ അപമാനിക്കുന്നതിന്ന് തുല്യമാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.രാജ്യത്ത് ഒരു നേതാവ് മതിയെന്ന ചിന്താഗതി യുവാക്കളോടുള്ള വെല്ലുവിളിയാണ്. അധികാരത്തില്‍ വരുമ്പോള്‍ രാത്രിയാത്ര, വന്യജീവി പ്രശ്നങ്ങള്‍ പരിഹരിക്കും. വയനാടിന്റെ പ്രാദേശിക പ്രശ്നങ്ങൾ കേന്ദ്ര-സംസ്ഥാന…
20ാം ഓവര്‍ ശ്രേയസിന് നല്‍കാതിരുന്നതിന് കാരണം?; നിലവാരമില്ലാത്ത ക്യാപ്റ്റന്‍സി; ഹര്‍ദിക്കിനെതിരെ മുറവിളി
ചെന്നൈ സൂപ്പര്‍ കിങ്സിന് എതിരെ 20 റണ്‍സ് തോല്‍വിയിലേക്ക് വീണതിന് പിന്നാലെ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യക്ക് നേരെ വിമര്‍ശനങ്ങളുമായി മുന്‍ താരങ്ങള്‍. ചെന്നൈ ഇന്നിങ്സിന്റെ അവസാന ഓവര്‍ എറിഞ്ഞ ഹര്‍ദിക്കിനെയാണ് ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ സുനില്‍ ഗാവസ്കര്‍ വിമര്‍ശനങ്ങളില്‍…
ഓപണിങില്‍ 130 സ്ട്രൈക്ക്റേറ്റ് മോശമല്ല’; കോലിയെ തുണച്ച് ലാറ
അഞ്ച് കളിയില്‍ നിന്ന് 316 റണ്‍സുമായി സീസണിലെ റണ്‍വേട്ടയില്‍ ഒന്നാമതാണെങ്കിലും സ്ട്രൈക്ക്റേറ്റ് ചൂണ്ടി കോലിക്ക് നേരെയുള്ള വിമര്‍ശനങ്ങള്‍ ശക്തമാണ്. സ്ട്രൈക്ക്റേറ്റ് ഉയര്‍ത്തി കളിക്കാനാവാത്തത് ചൂണ്ടി കോലിയെ ഇന്ത്യയുടെ ട്വന്റി20 ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തരുത് എന്ന മുറവിളിയും ഉയര്‍ന്ന് കഴിഞ്ഞു. എന്നാല്‍ കോലിയെ…
കേരള സ്റ്റോറി’ പ്രദർശിപ്പിക്കാൻ താമരശേരി രൂപതയും; തുറന്ന് കാട്ടാനെന്ന് വിശദീകരണം
വിവാദമായ ‘കേരള സ്റ്റോറി’ സിനിമ പ്രദര്‍ശിപ്പിക്കാന്‍ താമരശേരി രൂപതയുമൊരുങ്ങുന്നു. രൂപതയ്ക്ക് കീഴിലെ എല്ലാ കെസിവൈഎം യൂണിറ്റുകളിലും സിനിമ പ്രദർശിപ്പിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. സംസ്ഥാനത്ത് സംഘടിത തീവ്രവാദ റിക്രൂട്ടിങ് ഉണ്ടെന്ന് മുഖ്യമന്ത്രിയും പറഞ്ഞതാണ്. സമുദായത്തെയോ വിശ്വാസങ്ങളെയോ ചോദ്യംചെയ്യാതെ ഇവയെ തുറന്നുകാണിക്കമെന്ന ഉദ്ദേശത്തോടെയാണ് ചിത്രത്തിന്‍റെ…
വിവിധ സംസ്ഥാനങ്ങളിൽ ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്
ന്യൂഡല്‍ഹി വരുംദിവസങ്ങളില്‍ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. തമിഴ്നാട്, ആന്ധ്രപ്രദേശ്, കര്‍ണാടക, തെലങ്കാന സംസ്ഥാനങ്ങളില്‍ അടുത്തദിവസങ്ങളില്‍ ഉഷ്ണതരംഗത്തിന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. തിരഞ്ഞെടുപ്പ് കാലത്ത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത അന്തരീക്ഷ താപനില…
കോടിക്കണക്കിന് പണം; കിലോ കണക്കിന് സ്വര്‍ണവും വെള്ളിയും; കണ്ടെടുത്തു
ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ശക്തമായ പരിശോധനകളും റെയ്ഡുകളും വ്യാപകമാണ്. ഇങ്ങനെ നടന്ന ഒരു റെയ്ഡില്‍ കിലോക്കണക്കിനു സ്വർണവും വെള്ളിയും കോടിക്കണക്കിനു രൂപയും പിടികൂടിയിരിക്കുകയാണ് കർണാടക പൊലീസ്. ബെല്ലാരിയിൽ നിന്നാണ് ഇവ പിടികൂടിയത്. 5.60 കോടി രൂപ, മൂന്ന് കിലോ സ്വർണം, 103…










