ന്യൂഡല്‍ഹി: മലയാളി താരം സഞ്ജു സാംസണ് രാജസ്ഥാൻ റോയൽസ് വിടുമെന്ന അഭ്യൂഹങ്ങൾക്കിടെ പ്രതികരണവുമായി മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. സഞ്ജു ടീം വിടാനുള്ള തീരുമാനമെടുക്കുന്നത് വൈഭവ് സൂര്യവംശിയുടെ വരവോടെയാണെന്ന് ചോപ്ര പറഞ്ഞു.
രാജസ്ഥാൻ ടീം താരങ്ങളെ നിലനിർത്തുന്നതിലും ടീം വിടാൻ അനുവദിക്കുന്നതിലുമെല്ലാം സഞ്ജുവിന്റെ ഇടപെടലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.സഞ്ജു സാംസൺ എന്തിന് ടീം വിടണം? അവസാനത്തെ മെഗാ ലേലം നടന്നപ്പോൾ അവർ ജോസ് ബട്ട്ലറെ ഒഴിവാക്കി. യശസ്വി ജയ്സ്വാൾ വന്നതുകൊണ്ടും സഞ്ജുവിന് ഓപ്പൺ ചെയ്യാൻ ആഗ്രഹമുള്ളതുകൊണ്ടുമായിരിക്കാം അവർ ബട്ട്ലറെ ഒഴിവാക്കിയതെന്നാണ് എനിക്ക് തോന്നിയത്.
സഞ്ജുവും രാജസ്ഥാൻ റോയൽസും വളരെ അടുത്ത ബന്ധത്തിലായിരുന്നു.’ – ആകാശ് ചോപ്ര പറഞ്ഞു.അവർ നിലനിർത്തിയതോ ഒഴിവാക്കിയതോ ആയ കളിക്കാരുടെ കാര്യത്തിൽ സഞ്ജുവിന് വലിയൊരു പങ്കുണ്ടെന്നാണ് കരുതുന്നത്.
വൈഭവ് സൂര്യവംശി വന്നിട്ടുണ്ട്. ടീമിൽ രണ്ട് ഓപ്പണർമാരുമുണ്ട്. കൂടാതെ ധ്രുവ് ജുറലിനെ ബാറ്റിംഗ് ഓർഡറിൽ മുകളിലേക്ക് കൊണ്ടുവരാനും ടീം ആഗ്രഹിക്കുന്നു.
