തമിഴ് സിനിമയിൽ ആരാധകർ ഏറെയുള്ള നടനാണ് ശിവകാർത്തികേയൻ. എ ആർ മുരുഗദോസ് സംവിധാനത്തിൽ എത്തിയ മദ്രാസിയാണ് നടന്റെ പുതിയ റിലീസ്. ബോളിവുഡിന് മാത്രം സ്വന്തമായിരുന്ന 1000 കോടി ക്ലബ്ബിലേക്ക് അടുത്തിടെയായി മലയാള സിനിമ എൻട്രി നേടിയിരുന്നു. തമിഴ് സിനിമയിൽ നിന്ന് ഇതുവരെ 1000 കോടിയിലേക്ക് എത്തിയിട്ടില്ല.

അധികം വൈകാതെ തമിഴ് സിനിമ ഈ നേട്ടത്തിലേക്ക് എത്തുമെന്ന് വിശ്വസിക്കുന്നുവെന്ന് ശിവകർത്തികേയൻ പറഞ്ഞു. ടിക്കറ്റ് നിരക്ക് ഉയർത്തിയിരുന്നെങ്കിൽ രജനികാന്ത് ചിത്രം ജയിലർ 1000 കോടിയിലേക്ക് എത്തുമായിരുന്നുവെന്നും ശിവകാർത്തികേയൻ പറഞ്ഞു.

ഏതാനും വർഷങ്ങൾക്കുള്ളിൽ 1000 കോടി എന്ന നേട്ടം കൈവരിക്കും.
കഥപറച്ചിലിന്റെ നിലവാരം ഇല്ലാത്തതിനാലോ പാൻ-ഇന്ത്യൻ അല്ലാത്തതിനാലോ പല തമിഴ് സിനിമകൾക്കും 1000 കോടിയിലെത്താൻ കഴിഞ്ഞില്ല.

ഗുണനിലവാരത്തിന് പുറമേ ടിക്കറ്റ് വിലയും ഉണ്ട്, നമ്മൾ ബാംഗ്ലൂരിലോ മുംബൈയിലോ ഉള്ളത്രയും തുക ഈടാക്കിയാൽ, ജയിലർ എളുപ്പത്തിൽ 800 – 1000 കോടി കടക്കുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *