സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളടങ്ങുന്ന ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ പാകിസ്ഥാന്‍ വിജയിച്ചിരുന്നു. ഇഖ്ബാല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അഞ്ച് റണ്‍സിന്റെ വിജയമാണ് പാകിസ്ഥാന്‍ നേടിയത്. പ്രോട്ടിയാസ് ഉയര്‍ത്തിയ 263 റണ്‍സിന്റെ ടോട്ടല്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നാണ് പാകിസ്ഥാന്റെ വിജയം.
മത്സരത്തില്‍ പ്രോട്ടിയാസ് ഓപ്പണര്‍ ലുവാന്‍ ഡ്രെ പ്രെട്ടോറിയസ് 60 പന്തില്‍ ഏഴ് ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 57 റണ്‍സ് നേടി തന്റെ കന്നി അര്‍ധ സെഞ്ച്വറി മത്സരത്തില്‍ നിന്ന് നിന്ന് നേടിയിരുന്നു.
അതോടെ 19 കാരനായ താരം ഒരു കിടിലന്‍ റെക്കോഡും സ്വന്തമാക്കിയിരിക്കുകയാണ്. സൗത്ത് ആഫ്രിക്കയ്ക്ക് വേണ്ടി ഏകദിനത്തില്‍ അര്‍ധ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാകാനാണ് ലുവാന് സാധിച്ചത്.
