വെസ്റ്റ് ഇന്‍ഡിസിന്റെ ന്യൂസിലാന്‍ഡ് പര്യടനത്തിലെ ടി-20 പരമ്പരയില്‍ ജയത്തോടെ വെസ്റ്റ് ഇന്‍ഡീസ് കുതിപ്പ് ആരംഭിച്ചിരിക്കുകയാണ്.
ഓക്‌ലഡിലെ ഈഡന്‍ പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ ഏഴ് റണ്‍സിനാണ് ഷായ് ഹോപ്പും സംഘവും വിജയിച്ചുകയറിയത്.
വെസ്റ്റ് ഇന്‍ഡീസ് ഉയര്‍ത്തിയ 165 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ന്യൂസിലാന്‍ഡിന് 157 റണ്‍സ് മാത്രമാണ് കണ്ടെത്താന്‍ സാധിച്ചത്.ഈ പ്രകടനത്തിന് പിന്നാലെ ഒരു റെക്കോഡും ഷായ് ഹോപ്പിന്റെ പേരില്‍ കുറിക്കപ്പെട്ടു.
വിക്കറ്റ് കീപ്പറായി 25 ഇന്നിങ്‌സുകള്‍ പൂര്‍ത്തിയാക്കിയ ശേഷം ഏറ്റവുമധികം ടി-20ഐ സിക്‌സറുകള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്തിയാണ് ഹോപ്പ് റെക്കോഡിട്ടത്. 38 സിക്‌സറുകളാണ് താരം നേടിയത്.
