ഏപ്രിൽ 22-ന് വെടിനിർത്തൽ അവസാനിക്കാനിരിക്കെ, ഇറാനെതിരെ കടുത്ത ഭീഷണിയുമായി ഡോണൾഡ് ട്രംപ് രംഗത്തെത്തി. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് തുറന്നുനൽകിയില്ലെങ്കിൽ ഇറാനെ ഭൂമുഖത്തുനിന്ന് തുടച്ചുനീക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി.

ഇതോടെ പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി ശക്തമായിരിക്കുകയാണ്.ഫെബ്രുവരി 28-ലെ അമേരിക്ക-ഇസ്രായേൽ ആക്രമണത്തോടെ പശ്ചിമേഷ്യയിൽ യുദ്ധം ആരംഭിച്ചു.

പത്തുദിവസത്തെ വെടിനിർത്തലിന് ശേഷം സമാധാന ചർച്ചകൾ തുടങ്ങിയെങ്കിലും, ഹോർമുസ് കടലിടുക്കിലെ തർക്കം മൂലം അത് പരാജയപ്പെടുകയാണ്. വിട്ടുവീഴ്ചയ്ക്ക് ഇറാൻ തയ്യാറാകാത്തത് മേഖലയെ വീണ്ടും സംഘർഷത്തിലേക്ക് തള്ളിയിടുന്നു.

Leave a Reply

Your email address will not be published. Required fields are marked *