അഭിഷേക് ശർമയുടെ തകർപ്പൻ സെഞ്ചറി കരുത്തിൽ ഡൽഹിയെ തകർത്ത് സൺറൈസേഴ്സ് ഹൈദരാബാദ്. ഹൈദരാബാദ് ഉയർത്തിയ 243 റൺസ് എന്ന കൂറ്റൻ ലക്ഷ്യം പിന്തുടർന്ന ഡൽഹിക്ക്, കെ.എൽ. രാഹുൽ ഉണ്ടായിട്ടും 195 റൺസെടുക്കാനേ സാധിച്ചുള്ളൂ.

47 റൺസിന്റെ തകർപ്പൻ ജയത്തോടെ സൺറൈസേഴ്സ് പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് കുതിച്ചു.നിതീഷ് റാണ (57), സമീർ റിസ്‌വി (41) എന്നിവർ പൊരുതിയെങ്കിലും ഈഷൻ മല്ലിംഗയുടെ (4 വിക്കറ്റ്) ബോളിങ് പ്രകടനം ഡൽഹിയുടെ പ്രതീക്ഷകൾ തകർത്തു.

ഹർഷ് ദുബെ മൂന്ന് വിക്കറ്റും വീഴ്ത്തി. ഈ ജയത്തോടെ എട്ട് പോയിന്റുമായി ഹൈദരാബാദ് മൂന്നാം സ്ഥാനത്തേക്ക് ഉയർന്നപ്പോൾ, ആറ് പോയിന്റുള്ള ഡൽഹി അഞ്ചാം സ്ഥാനത്തായി.

മറുപടി ബാറ്റിങ്ങിൽ പാത്തും നിസ്സങ്കയെ തുടക്കത്തിലേ നഷ്ടമായ ഡൽഹിക്ക്, രാഹുൽ-റാണ സഖ്യം 86 റൺസ് കൂട്ടിച്ചേർത്തുവെങ്കിലും ആവശ്യമായ വേഗത കണ്ടെത്താനായില്ല.

പത്താം ഓവറിൽ രാഹുലിനെ പുറത്താക്കി സാകിബ് ഹുസൈൻ ഈ കൂട്ടുകെട്ട് പൊളിച്ചു. തൊട്ടടുത്ത ഓവറിൽ നിതീഷ് റാണയെയും മില്ലറെയും മല്ലിംഗ മടക്കിയതോടെ ഡൽഹിയുടെ തകർച്ച പൂർത്തിയായി. വിജയപ്രതീക്ഷ മങ്ങിയ അവർ പിന്നീട് വിക്കറ്റ് കാക്കാനാണ് ശ്രമിച്ചത്

Leave a Reply

Your email address will not be published. Required fields are marked *