തൃശ്ശൂരിലെ വല്ലക്കുന്നിൽ കുളിക്കാനിറങ്ങിയ 19കാരൻ വലയിൽ കുടുങ്ങി മരിച്ചു. വെങ്ങാനൂർ സ്വദേശി എം.എസ്. അച്ചു ആണ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം പഠനത്തിനായി താമസിച്ചിരുന്ന അച്ചു, വെള്ളിയാഴ്ച രാത്രി ഏഴരയോടെ കുളിക്കാനിറങ്ങിയപ്പോൾ ചെമ്മീൻ വലയിൽ കുടുങ്ങുകയായിരുന്നു.

കൂടെയുള്ളവർക്കും നീന്തൽ അറിയാത്തതിനാൽ ഉടൻ രക്ഷിക്കാനായില്ല. പിന്നീട് അഗ്നിരക്ഷാസേന എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. പരേതരായ മണിയുടെയും സുനിതയുടെയും മകനാണ് അച്ചു.

Leave a Reply

Your email address will not be published. Required fields are marked *