പാക് നിരീക്ഷകൻ നൗമാൻ നിയാസിന്റെ പരിഹാസത്തിന് ചുട്ടമറുപടിയുമായി വൈഭവ് സൂര്യവംശി. വൈഭവിന്റെ ബാറ്റിങ്ങിലെ മികവ് എഐ (AI) ചിപ്പ് മൂലമാണെന്നും അത് ലാബിൽ പരിശോധിക്കണമെന്നും നൗമാൻ തമാശരൂപേണ പറഞ്ഞിരുന്നു.
എന്നാൽ, തന്റെ ബാറ്റിൽ എന്തെങ്കിലും ഉണ്ടെങ്കിൽ അത് ദൈവം വെച്ചതാണെന്നും, തന്റെ കഠിനാധ്വാനമാണ് വിജയത്തിന് പിന്നിലെന്നുമാണ് വൈഭവ് ഇതിനോട് പ്രതികരിച്ചത്.
