യു.ഡി.എഫ് മുന്നേറ്റത്തിനിടെ കേരളത്തിന് വേണ്ടത് ഭരണമാറ്റമല്ല, സമഗ്രമായ നവീകരണമാണെന്ന് ശശി തരൂർ എം.പി. സംസ്ഥാനത്തിന്റെ ഭാവി വികസനത്തിന് പുതിയ നയങ്ങൾ അനിവാര്യമാണെന്നും യു.ഡി.എഫ് ലീഡ് ഉയർത്തുന്ന സാഹചര്യത്തിൽ അദ്ദേഹം പ്രതികരിച്ചു.

വ്യക്തികളേക്കാൾ ഉപരി ഭരണമാറ്റത്തിനും നയമാറ്റത്തിനുമാണ് മുൻഗണനയെന്ന് ശശി തരൂർ. നിലവിലെ സർക്കാരിന്റെ സാമ്പത്തിക നയങ്ങൾ പരാജയമാണെന്നും കേരളത്തിന്റെ പുനരുജ്ജീവനമാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *