വി.ഡി. സതീശന്റെ മുഖ്യമന്ത്രി പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി. പാർട്ടി വികാരത്തേക്കാൾ ജനാവികാരത്തിന് ഹൈക്കമാൻഡ് മുൻഗണന നൽകിയെന്നും കാലാനുസൃതമായ മാറ്റം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

ഘടകകക്ഷികളുടെ താൽപ്പര്യം കൂടി പരിഗണിച്ചുള്ള ഈ തീരുമാനം എല്ലാവരും അംഗീകരിക്കണമെന്നും സീനിയോറിറ്റിയല്ല, കാലത്തിന്റെ മാറ്റമാണ് പ്രധാനമെന്നും ഉണ്ണിത്താൻ വ്യക്തമാക്കി. വിവാദങ്ങൾ അവസാനിപ്പിച്ച് ഒത്തൊരുമയോടെ മുന്നോട്ട് പോകാൻ അദ്ദേഹം ആഹ്വാനം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *