സോഷ്യൽ മീഡിയയിൽ വൻ തരംഗമായി മാറിയ ആക്ഷേപഹാസ്യ കൂട്ടായ്മയായ ‘കോക്രോച്ച് ജനതാ പാർട്ടി’യുടെ (CJP) ഔദ്യോഗിക എക്സ് (ട്വിറ്റർ) അക്കൗണ്ട് ഇന്ത്യയിൽ തടഞ്ഞുവെച്ചു (Withheld). രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന ഇന്റലിജൻസ് ബ്യൂറോയുടെ (IB) റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര ഐടി മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരമാണ് നടപടിയെന്നാണ് സൂചന.

സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ പരാമർശത്തിനെതിരെ യുവാക്കൾ ആരംഭിച്ച ഈ ഡിജിറ്റൽ പ്രതിഷേധം, വെറും നാല് ദിവസം കൊണ്ട് ഇൻസ്റ്റാഗ്രാമിൽ 1.4 കോടിയിലധികം ഫോളോവേഴ്‌സിനെ നേടി പ്രമുഖ രാഷ്ട്രീയ പാർട്ടികളെപ്പോലും പിന്നിലാക്കിയിരുന്നു. അക്കൗണ്ട് ബ്ലോക്ക് ചെയ്തതിന് പിന്നാലെ “Cockroach is Back” എന്ന പേരിൽ പുതിയ അക്കൗണ്ട് ആരംഭിച്ച് പ്രതിഷേധം ശക്തമാക്കാനാണ് സിജെപി അണികളുടെ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *