കൊച്ചി: മുൻ എംപിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ.പി. ധനപാലൻ (76) അന്തരിച്ചു. ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് വടക്കൻ പറവൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം.
2009-ൽ ചാലക്കുടി ലോക്സഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച് പാർലമെന്റിലെത്തിയ അദ്ദേഹം, കെപിസിസി സെക്രട്ടറി, ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ്, എറണാകുളം ഡിസിസി പ്രസിഡന്റ് എന്നീ നിലകളിൽ ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ സംസ്ഥാന ക്ഷീരകർഷക ക്ഷേമനിധി ബോർഡ് ചെയർമാൻ, മിൽമ ചെയർമാർ, കുസാറ്റ് സെനറ്റ് അംഗം എന്നീ പദവികളും വഹിച്ചിട്ടുണ്ട്. ഭൗതികദേഹം പൊതുദർശനത്തിന് ശേഷം പറവൂരിലെ വസതിയിൽ സംസ്കരിക്കും.
