തിരുവനന്തപുരം: സിപിഐഎം മുൻ കഴക്കൂട്ടം ഏരിയ സെക്രട്ടറിയും കോർപ്പറേഷൻ തിരഞ്ഞെടുപ്പിലെ മുൻ എൽഡിഎഫ് സ്ഥാനാർത്ഥിയുമായ എസ്.എസ്. ബിജു ബിജെപിയിൽ ചേർന്നു.
തിരുവനന്തപുരത്തെ ബിജെപി ആസ്ഥാനമായ മാരാർജി ഭവനിൽ വെച്ച് നടന്ന ചടങ്ങിലാണ് അദ്ദേഹം പാർട്ടി അംഗത്വം സ്വീകരിച്ചത്. സിപിഐഎമ്മിന്റെ പ്രമുഖ പ്രാദേശിക നേതാക്കളിലൊരാളായ ബിജുവിന്റെ പാർട്ടി മാറ്റം തലസ്ഥാനത്തെ രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്.
