ബെംഗളൂരു: കർണാടകയുടെ പതിനെട്ടാമത് മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ ജനപ്രിയ പ്രഖ്യാപനങ്ങളുമായി ഡി.കെ. ശിവകുമാർ. വിദ്യാർത്ഥികൾക്ക് സൗജന്യ ബസ് യാത്ര, 56,000 സർക്കാർ തസ്തികകളിലേക്ക് ഉടനടി നിയമനം,

ബെംഗളൂരു റോഡ് വികസനത്തിന് 2,000 കോടി രൂപ എന്നിവയാണ് പ്രധാന പ്രഖ്യാപനങ്ങൾ. ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷമാണ് മുഖ്യമന്ത്രി ഈ തീരുമാനങ്ങൾ അറിയിച്ചത്.

യുവാക്കൾക്ക് ജോലി ഉറപ്പാക്കാൻ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളെ സ്വകാര്യ മേഖലയുമായി ബന്ധിപ്പിക്കും. കൂടാതെ, ‘ഭാരത് ജോഡോ’ എന്ന പേരിൽ 10,000 യൂത്ത് ക്ലബ്ബുകൾക്ക് 10 ലക്ഷം രൂപ വീതം ഗ്രാന്റ് നൽകുമെന്നും കർഷകർക്കായി പ്രത്യേക പദ്ധതികൾ നടപ്പിലാക്കുമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *