തിരുവനന്തപുരം: തിരുവനന്തപുരത്തു നിന്നും ബെംഗളൂരുവിലേക്ക് പുറപ്പെടാനിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് (IX 2980) വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് റൺവേയിൽ വെച്ച് യാത്ര അടിയന്തരമായി റദ്ദാക്കി. റൺവേയിൽ നിന്ന് പറന്നുയരാൻ വേഗത കൂട്ടിയ വിമാനം, പെട്ടെന്ന് തകരാർ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വേഗത കുറച്ച് യാത്ര തിരിച്ചുവിടുകയായിരുന്നു.
വിമാനത്തിലുണ്ടായിരുന്ന മുഴുവൻ യാത്രക്കാരും സുരക്ഷിതരാണെന്ന് അധികൃതർ വ്യക്തമാക്കി. പ്രതികൂല കാലാവസ്ഥയാണോ അതോ സാങ്കേതിക തകരാറാണോ സംഭവത്തിന് പിന്നിലെന്ന് വ്യക്തമാകാൻ അധികൃതർ വിശദമായ പരിശോധന ആരംഭിച്ചിട്ടുണ്ട്.

