വാഷിംഗ്ടൺ: തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള ഇറാനിയൻ കപ്പലുകളുടെ സഞ്ചാരത്തിന് പൂർണ്ണ ഉപരോധം ഏർപ്പെടുത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഇറാനിയൻ തുറമുഖങ്ങളിലേക്കും അവിടെനിന്നുമുള്ളതുമായ കപ്പലുകൾക്കും, ഇറാനിയൻ ചരക്കുകൾ വഹിക്കുന്ന കപ്പലുകൾക്കും ഈ വിലക്ക് ബാധകമായിരിക്കും.

അതേസമയം, മറ്റ് രാജ്യങ്ങളുടെ വാണിജ്യ കപ്പൽ ഗതാഗതത്തിനായി ഹോർമുസ് പാത തുറന്നുനൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകൾക്ക് അമേരിക്ക നേരത്തെ പ്രഖ്യാപിച്ചിരുന്ന 20 ശതമാനം ടോൾ (Reimbursement Fee) ഈടാക്കാനുള്ള തീരുമാനം പിൻവലിച്ചതായും ട്രംപ് അറിയിച്ചു.

ഈ ടോളിന് പകരമായി ഗൾഫ് രാജ്യങ്ങൾ അമേരിക്കയിൽ വമ്പിച്ച വ്യാപാര-നിക്ഷേപ കരാറുകളിൽ ഏർപ്പെടും. മിഡിൽ ഈസ്റ്റിലെ പ്രമുഖ നേതാക്കളുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് ഈ തീരുമാനമെന്ന് അദ്ദേഹം തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യൽ’ വഴി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *