ടെഹ്റാൻ: ഇറാനെതിരെ ഉടൻ ശക്തമായ സൈനിക നടപടിയുണ്ടാകുമെന്ന യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുന്നറിയിപ്പിന് രൂക്ഷമായ ഭാഷയിൽ മറുപടി നൽകി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി. അമേരിക്കയുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഏതൊരു ബുദ്ധിശൂന്യമായ ആക്രമണത്തിനും അവർ വലിയ വില നൽകേണ്ടി വരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഇറാനിലെ പ്രമുഖ നഗരങ്ങളിൽ അമേരിക്കൻ ആക്രമണം രൂക്ഷമായി തുടരുകയും രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളർ കടക്കുകയും ചെയ്തതോടെ പശ്ചിമേഷ്യൻ പ്രതിസന്ധി അതീവ ഗുരുതര സാഹചര്യത്തിലേക്ക് നീങ്ങുകയാണെന്ന് യു.എൻ വിലയിരുത്തി.

Leave a Reply

Your email address will not be published. Required fields are marked *