കൊച്ചി: അഭിഷേക് ബച്ചന്‍റെയും ഐശ്വര്യ റായിയുടെയും വിവാഹമോചനത്തെക്കുറിച്ചുള്ള നിരന്തരമായ അഭ്യൂഹങ്ങൾക്കിടയിൽ ബച്ചൻ കുടുംബത്തിന്‍റെ അടുത്ത വൃത്തങ്ങളുടെ പ്രതികരണം ചില ബോളിവുഡ് മാധ്യമങ്ങള്‍ പുറത്തുവിട്ടു.അഭിഷേക് ബച്ചനും നടി നിമ്രത് കൗറുമായുള്ള ബന്ധമാണ് താരദമ്പതികൾ വിവാഹമോചനത്തിലേക്ക് നയിക്കാന്‍ പോകാനുള്ള കാരണങ്ങളിലൊന്നായി ഗോസിപ്പ് പ്രചരിക്കുന്നത്.

ഇപ്പോള്‍ ബച്ചൻ കുടുംബവുമായി അടുത്ത ഒരു വൃത്തം പേര് വെളിപ്പെടുത്താതെ സൂമിന് നൽകിയ അഭിമുഖത്തിൽ, അഭിഷേക് ബച്ചന്‍റെയും നിമ്രത് കൗറിന്‍റെയും ബന്ധത്തെക്കുറിച്ചുള്ള കിംവദന്തികൾ തള്ളിക്കളഞ്ഞു, അവരെ ” അസംബന്ധവും, ദ്രോഹിക്കുന്നതും, ചവറ്റുകുട്ടയില്‍ ഇടേണ്ടതുമായ” ഒരു ഗോസിപ്പ് എന്നാണ് ഈ വൃത്തം ഇതിനെതിരെ പ്രതികരിച്ചത്.ഈ കിംവദന്തികളിൽ ഒരു കണിക പോലും സത്യമില്ല.

എന്തുകൊണ്ടാണ് ആ സ്ത്രീ (നിമ്രത് കൗർ) ഇത്രയും വിവാദം ഉണ്ടായിട്ട് ഒരു നിഷേധ കുറിപ്പും ഈ വിവാദത്തില്‍ പുറപ്പെടുവിക്കാത്തത് എന്ന് ഞങ്ങൾ ആശ്ചര്യപ്പെടുന്നു. അഭിഷേക് ഇതിനകം തന്നെ മൗനം പാലിക്കുകയാണ്. തന്‍റെ ജീവിതത്തിൽ ഇപ്പോൾ സംഭവിക്കുന്ന ഈ വിവാദങ്ങളിൽ നിന്ന് പൂർണ്ണമായും വിട്ടുനിൽക്കാൻ അദ്ദേഹം ഉദ്ദേശിക്കുന്നത്” ഈ വൃത്തം പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *