വമ്പൻ പ്രഖ്യാപനങ്ങൾ യാതൊന്നുമില്ല. കടന്നുപോയത് നിർമാതാക്കൾക്ക് അത്ര തിളക്കമില്ലാത്ത വർഷമായിരുന്നു എന്നതിന് കൃത്യമായ കണക്കുവിവരങ്ങൾ നിരത്തിയാണ് മലയാള സിനിമ 2024ന്റെ പടിയിറങ്ങിയത്. വർഷാരംഭത്തിൽ വലിയ റിലീസുകൾ ഇല്ലെങ്കിലും, മാസാവസാനത്തോട് കൂടി മമ്മൂട്ടിയും മോഹൻലാലും ബോക്സ് ഓഫീസിൽ നേർക്കുനേർ വരുന്നത് കാണാം.
ഗൗതം വാസുദേവ് മേനോൻ ആദ്യമായി മലയാളത്തിൽ സംവിധാനം ചെയ്യുന്ന ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്’ (Dominic and the Ladies’ Purse), ഡോക്ടർ സൂരജ് രാജൻ, ഡോക്ടർ നീരജ് രാജൻ എന്നിവർ ചേർന്നാണ് രചന.
മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി നിർമ്മിക്കുന്ന ആറാമത്തെ ചിത്രം കൂടിയാണിത്. നവവത്സര ദിനത്തിൽ ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിക്കപ്പെട്ടു. ജനുവരി 23ആണ് സിനിമയുടെ റിലീസ് തിയതി. വിനീത്, ഗോകുൽ സുരേഷ്, ലെന, സിദ്ദിഖ്, വിജി വെങ്കടേഷ്നവവത്സര ദിനത്തിൽ ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിക്കപ്പെട്ടു.
ജനുവരി 23ആണ് സിനിമയുടെ റിലീസ് തിയതി. വിനീത്, ഗോകുൽ സുരേഷ്, ലെന, സിദ്ദിഖ്, വിജി വെങ്കടേഷ്, വിജയ് ബാബു എന്നിവരാണ് ഇതിലെ മറ്റു പ്രധാന താരങ്ങൾ. കോമഡിക്കും പ്രാധാന്യമുള്ള ഒരു ക്രൈം ത്രില്ലർ ആയാണ് ഈ ചിത്രം ഒരുക്കുന്നതെന്നാണ് സൂചന.
