നടി സമാന്ത രൂത്ത് പ്രഭു കഴിഞ്ഞ 15 വര്‍ഷമായി സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു. വിജയകരമായ നിരവധി സിനിമകള്‍ പ്രേക്ഷകര്‍ക്ക് നല്‍കിയ താരം ഇപ്പോള്‍ തന്റെ കരിയറിലെ ഒരു പുതിയ ഘട്ടത്തിലാണ്. അടുത്തിടെ എഐഎംഎയില്‍ നടന്ന നാഷണല്‍ ലീഡര്‍ഷിപ്പ് കോണ്‍ക്ലേവില്‍ സമാന്ത പങ്കെടുത്തിരുന്നു.

അഭിനേതാക്കള്‍ക്ക് സിനിമാ മേഖലയില്‍ ആയുസ്സ് കുറവാണെന്ന് അവര്‍ കോണ്‍ക്ലേവില്‍ സംസാരിക്കവെ പറഞ്ഞു.നടി സമാന്ത രൂത്ത് പ്രഭു കഴിഞ്ഞ 15 വര്‍ഷമായി സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു.

വിജയകരമായ നിരവധി സിനിമകള്‍ പ്രേക്ഷകര്‍ക്ക് നല്‍കിയ താരം ഇപ്പോള്‍ തന്റെ കരിയറിലെ ഒരു പുതിയ ഘട്ടത്തിലാണ്. അടുത്തിടെ എഐഎംഎയില്‍ നടന്ന നാഷണല്‍ ലീഡര്‍ഷിപ്പ് കോണ്‍ക്ലേവില്‍ സമാന്ത പങ്കെടുത്തിരുന്നു.

അഭിനേതാക്കള്‍ക്ക് സിനിമാ മേഖലയില്‍ ആയുസ്സ് കുറവാണെന്ന് അവര്‍ കോണ്‍ക്ലേവില്‍ സംസാരിക്കവെ പറഞ്ഞു. ഒരു താരമെന്ന നിലയില്‍ സ്വാധീനം സൃഷ്ടിക്കുന്നതിനെ കുറിച്ചും സമാന്ത സംസാരിച്ചു.

ഒരു അഭിനേതാവ് എന്ന നിലയില്‍ സിനിമാ മേഖലയില്‍ നിങ്ങളുടെ ആയുസ്സ് വളരെ കുറവാണ് എന്നാണ് ഞാന്‍ കരുതുന്നത്. താരപദവി, പ്രശസ്തി, അംഗീകാരം എന്നിവയെല്ലാം ഒരു നിമിഷത്തേക്ക് വളരെ ആവേശകരമായിരിക്കാം.

അതെല്ലാം നിങ്ങളുടേതാണെന്ന തോന്നല്‍ ഉണ്ടാകാം. പക്ഷെ അത് ശരിയല്ല. നിങ്ങള്‍ താരമാകുമ്പോള്‍ നിങ്ങള്‍ക്ക് ലഭിക്കുന്ന സ്‌നേഹവും അംഗീകാരവും വളരെ വലുതാണ്. എന്നാല്‍ അത് പൂര്‍ണമായും നിങ്ങളുടെ മാത്രം പരിശ്രമമല്ല.

അതിനാല്‍ അഭിനേത്രി എന്ന നിലയില്‍ ഉള്ള എന്റെ ആയുസിനേക്കാള്‍ വലിയ ഒരു സ്വാധീനം സൃഷ്ടിക്കാന്‍ ഞാന്‍ ആഗ്രഹിച്ചു. അങ്ങനെ വേണമെന്ന് മനസിലാക്കേണ്ടത് എനിക്ക് വളരെ പ്രധാനമായിരുന്നു”, സമാന്ത പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *