ആദ്യ രണ്ട് ഭാഗങ്ങളുടെയും വൻ വിജയത്തിന് പിന്നാലെ ‘വാഴ 3’ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ആൺകുട്ടികളുടെ കഥ പറഞ്ഞ മുൻ ഭാഗങ്ങളിൽ നിന്ന് വ്യത്യസ്തമായി, പെൺകുട്ടികളുടെ ജീവിതമാണ് മൂന്നാം ഭാഗം പ്രമേയമാക്കുന്നത്. “ബയോപിക് ഓഫ് എ ബില്യൺ ഗേൾസ്” എന്ന ടാഗ്‌ലൈനോടെ എത്തുന്ന ചിത്രം നവാഗതനായ വിശ്വൻ ശ്രീജിത്താണ് സംവിധാനം ചെയ്യുന്നത്.
വിപിൻ ദാസ് തന്നെയാണ് മൂന്നാം ഭാഗത്തിന്റെയും രചനയും നിർമ്മാണവും നിർവ്വഹിക്കുന്നത്.’വാഴ 3′ അണിയറയിൽ ഒരുങ്ങുന്നു. വിപിൻ ദാസിന്റെ രചനയിൽ അദ്ദേഹത്തിന്റെ സംവിധാന സഹായിയായിരുന്ന വിശ്വൻ ശ്രീജിത്താണ് ചിത്രം സംവിധാനം ചെയ്യുന്നത്.
വിപിൻ ദാസ്, ഹാരിസ് ദേശം എന്നിവരുൾപ്പെടെയുള്ള വലിയൊരു നിർമ്മാണ നിരയാണ് ചിത്രത്തിന് പിന്നിലുള്ളത്. അങ്കിത് മേനോൻ സംഗീതം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ പോസ്റ്ററുകൾ ഇതിനോടകം ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു.
