ആദ്യ ഓവറിൽ തന്നെ വിരാട് കോലിയെ പുറത്താക്കാനുള്ള അവസരം ഗുജറാത്ത് പാഴാക്കിയത് കളിയിൽ നിർണ്ണായകമായി. സായ് സുദർശന്റെ സെഞ്ചറി കരുത്തിൽ (100) ഗുജറാത്ത് ഉയർത്തിയ 206 റൺസ് ലക്ഷ്യം, കോലിയുടെയും (81) പടിക്കലിന്റെയും (55) അർധസെഞ്ചറി മികവിൽ 18.5 ഓവറിൽ ബാംഗ്ലൂർ മറികടന്നു.

ഈ അഞ്ച് വിക്കറ്റ് ജയത്തോടെ പോയിന്റ് പട്ടികയിൽ ആർസിബി രണ്ടാം സ്ഥാനത്തേക്ക് കുതിച്ചപ്പോൾ ഗുജറാത്ത് ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.തുടക്കത്തിൽ ബെതേലിനെ നഷ്ടമായെങ്കിലും വിരാട് കോലിയും (81) ദേവ്‌ദത്ത് പടിക്കലും (55) ചേർന്നുള്ള 115 റൺസിന്റെ കൂട്ടുകെട്ട് ബാംഗ്ലൂർ വിജയം എളുപ്പമാക്കി.

പടിക്കൽ 21 പന്തിലും കോലി 30 പന്തിലും അർധസെഞ്ചറി തികച്ചു. ഇരുവരും പുറത്തായ ശേഷം വന്ന ബാറ്റർമാർ പതറിയെങ്കിലും ക്രുണാൽ പാണ്ഡ്യയുടെയും ടിം ഡേവിഡിന്റെയും ഫിനിഷിങ് മികവിൽ 18.5 ഓവറിൽ ആർസിബി ലക്ഷ്യം കണ്ടു. ഈ ഇന്നിങ്സോടെ കോലി ‘ഓറഞ്ച് ക്യാപ്’ സ്വന്തമാക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *