മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ‘പേട്രിയറ്റ്’ (മെയ് 1), ഷെയ്ൻ നിഗത്തിന്റെ ‘ദൃഢം’ (മെയ് 8), ടൊവിനോ-ബേസിൽ ചിത്രം ‘അതിരടി’, സൂര്യയുടെ ‘കറുപ്പ്’ (മെയ് 14), ‘ദൃശ്യം 3’, ‘വരവ്’ (മെയ് 21), ‘കാട്ടാളൻ’ തുടങ്ങി വമ്പൻ റിലീസുകളാൽ സമ്പന്നമാണ് ഈ മെയ് മാസം. ആക്ഷനും കോമഡിയും ഇമോഷനും നിറഞ്ഞ വ്യത്യസ്ത ജോണറുകളിലുള്ള ചിത്രങ്ങൾ സിനിമാപ്രേമികൾക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്.
മെയ് മാസത്തിൽ തിയറ്ററുകൾ ഉത്സവലഹരിയിലാകുമെന്ന് ഉറപ്പാണ്.ആന്‍റണി വർഗീസ് പെപ്പെയെ നായകനാക്കി പോൾ ജോർജ്ജ് സംവിധാനം ചെയ്യുന്ന ‘കാട്ടാളൻ’ വലിയ താരനിരയുമായാണ് എത്തുന്നത്. ‘
മാർക്കോ’യ്ക്ക് ശേഷം ഷരീഫ് മുഹമ്മദ് നിർമിക്കുന്ന ഈ ചിത്രത്തിൽ സുനിൽ, കബീർ സിംഗ്, ജഗദീഷ്, ദുഷാര വിജയൻ എന്നിവർക്കൊപ്പം രവി ബസ്രൂറിന്റെ സംഗീതവും മാറ്റുകൂട്ടുന്നു. പാൻ ഇന്ത്യൻ നിലവാരത്തിൽ ഒരുങ്ങുന്ന സിനിമയുടെ അപ്ഡേറ്റുകൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലാണ്
