അമേരിക്കയുടെ കരുത്തുറ്റ നിരീക്ഷണ വിമാനമായ അവാക്‌സ് (AWACS) പശ്ചിമേഷ്യ ലക്ഷ്യമാക്കി നീങ്ങുന്നത് മേഖലയിൽ വലിയ യുദ്ധസൂചന നൽകുന്നതായി വ്യോമയാന നിരീക്ഷകൻ ജേക്കബ് കെ ഫിലിപ്പ് വിലയിരുത്തുന്നു.

അമേരിക്കൻ വ്യോമസേനയുടെ പക്കലുള്ള 16 അവാക്‌സ് വിമാനങ്ങളിൽ ഒന്നായ ബോയിങ് ഇ-3ബി സെൻട്രിയാണ് ഈദൗത്യത്തിനായി പുറപ്പെട്ടിരിക്കുന്നത്.

കഴിഞ്ഞ മാർച്ചിൽ സൗദിയിലെ പ്രിൻസ് സുൽത്താൻ എയർബേസിൽ ഇറാൻ നടത്തിയ ആക്രമണത്തിൽ രണ്ട് അമേരിക്കൻ അവാക്‌സ് വിമാനങ്ങൾക്ക് നാശനഷ്ടം സംഭവിച്ചിരുന്നു. ഇതിൽ ഒരെണ്ണം തകരുകയും മറ്റൊന്നിന് ഗുരുതരമായ കേടുപാടുകൾ സംഭവിക്കുകയും ചെയ്ത സാഹചര്യത്തിലാണ് പകരക്കാരനായി പുതിയ വിമാനം എത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *