മുല്ലാൻപൂർ: ‘യൂണിവേഴ്സൽ ബോസ്’ ക്രിസ് ഗെയ്ലിന്റെ റൺവേട്ടയുടെ ചരിത്രം തിരുത്തി രാജസ്ഥാൻ റോയൽസിന്റെ ‘ബേബി ബോസ്’ വൈഭവ് സൂര്യവംശി. ഹൈദരാബാദിനെതിരെയുള്ള എലിമിനേറ്റർ മത്സരത്തിൽ 12 സിക്സറുകൾ പറത്തിയതോടെ ഒരു ഐപിഎൽ സീസണിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടുന്ന താരമെന്ന റെക്കോർഡ് വൈഭവ് സ്വന്തമാക്കി.
ഈ സീസണിൽ ഇതുവരെ 65 സിക്സറുകളാണ് താരം അടിച്ചുകൂട്ടിയത്. 2012-ൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനായി 59 സിക്സറുകൾ നേടിയ ക്രിസ് ഗെയ്ലിന്റെ 14 വർഷം പഴക്കമുള്ള റെക്കോർഡാണ് പതിമൂന്നുകാരനായ ഈ യുവവിസ്മയം മറികടന്നത്.
