മുള്ളാൻപൂർ: ഐപിഎൽ എലിമിനേറ്റർ പോരാട്ടത്തിൽ രാജസ്ഥാൻ റോയൽസിന്റെ 15 വയസ്സുകാരൻ ബാറ്റിങ് വിസ്മയം വൈഭവ് സൂര്യവൻഷിയെ തളയ്ക്കാൻ പ്രത്യേക ബൗളിങ് തന്ത്രങ്ങളുമായി സൺറൈസേഴ്സ് ഹൈദരാബാദ്.

വൈഭവിനെപ്പോലെ ചുരുങ്ങിയ ഓവറുകളിൽ കളി മാറ്റാൻ ശേഷിയുള്ള താരങ്ങൾക്കെതിരെ കൃത്യമായ പ്ലാൻ ബി-യും സി-യും തങ്ങളുടെ പക്കലുണ്ടെന്ന് ഹൈദരാബാദ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് വ്യക്തമാക്കി. ജയ്പൂരിൽ നടന്ന ലീഗ് മത്സരത്തിൽ ഹൈദരാബാദിനെതിരെ വൈഭവ് നേടിയ വെടിക്കെട്ട് സെഞ്ച്വറി (37 പന്തിൽ 103) ബൗളർമാർക്ക് വലിയൊരു പാഠമാണെന്നും കമ്മിൻസ്ഓർമ്മിപ്പിച്ചു.

“ഒരു ബൗളർ എന്ന നിലയിൽ സ്വന്തം കരുത്തിൽ പന്തെറിയുക എന്നതാണ് പ്രധാനം. എന്നാൽ കളി തട്ടിയെടുക്കാൻ ശേഷിയുള്ള ഒന്നോ രണ്ടോ താരങ്ങൾ എതിർ ടീമിലുണ്ടെങ്കിൽ അവർക്കായി കൂടുതൽ സമയം നീക്കിവെച്ച് പ്രത്യേക പ്ലാനുകൾ തയ്യാറാക്കേണ്ടി വരുംകഴിഞ്ഞ മത്സരത്തിൽ അദ്ദേഹം സെഞ്ച്വറി നേടിയെങ്കിലും, ചില സമയങ്ങളിൽ വൈഭവിനെ നിയന്ത്രിക്കാൻ ഞങ്ങൾക്ക് സാധിച്ചിരുന്നു. ആ അനുഭവങ്ങളിൽ നിന്ന് ഞങ്ങൾ പാഠം ഉൾക്കൊള്ളും.

ഈ സീസണിലെ ലീഗ് ഘട്ടത്തിൽ രണ്ട് തവണ ഏറ്റുമുട്ടിയപ്പോഴും രാജസ്ഥാനെ തോൽപ്പിക്കാൻ ഹൈദരാബാദിന് സാധിച്ചിരുന്നു. എലിമിനേറ്ററിൽ വിജയിക്കുന്ന ടീം ക്വാളിഫയർ 2-ൽ ഗുജറാത്ത് ടൈറ്റൻസിനെ നേരിടും. തോൽക്കുന്നവർ ടൂർണമെന്റിൽ നിന്ന് പുറത്താകും.

Leave a Reply

Your email address will not be published. Required fields are marked *