ലോകകപ്പ് ഫുട്ബോൾ ചരിത്രത്തിൽ ചരിത്രനേട്ടവുമായി മലയാളി താരം തഹ്സിൻ മുഹമ്മദ് ജംഷീദ്. യുഎസ്, മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങളിലായി ഈ മാസം നടക്കുന്ന ഫിഫ ലോകകപ്പിനുള്ള ഖത്തറിന്റെ 26 അംഗ അന്തിമ ടീമിലാണ് കണ്ണൂർ വളപട്ടണം സ്വദേശിയായ ഈ 19-കാരൻ ഇടംപിടിച്ചത്.

ഖത്തർ സ്റ്റാർസ് ലീഗിൽ അൽ ദുഹൈലിനായി കളിക്കുന്ന തഹ്സിൻ, ആ ലീഗിൽ പന്തുതട്ടുന്ന ആദ്യ ഇന്ത്യൻ വംശജൻ കൂടിയാണ്. 2024 ജൂണിൽ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിലൂടെ ഖത്തർ സീനിയർ ടീമിൽ അരങ്ങേറിയ താരം, സൂപ്പർ താരം അക്രം അഫീഫിനൊപ്പം ഖത്തറിന്റെ മുന്നേറ്റനിരയിലാണ് ലോകകപ്പ് മൈതാനത്തിറങ്ങുക.

Leave a Reply

Your email address will not be published. Required fields are marked *