ഗൾഫ് മേഖലയെ വീണ്ടും യുദ്ധഭീതിയിലാഴ്ത്തി കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിന് നേരെ ഇറാന്റെ ഡ്രോൺ-മിസൈൽ ആക്രമണം. ആക്രമണത്തിൽ വിമാനത്താവളത്തിലെ പാസഞ്ചർ ടെർമിനലിന് (ടി1) സാരമായ കേടുപാടുകൾ സംഭവിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ഇതേത്തുടർന്ന് കുവൈത്ത് വാണിജ്യ വിമാന സർവീസുകൾ പൂർണ്ണമായി നിർത്തിവെച്ചു. ഇറാനും യു.എസും തമ്മിൽ നിലനിൽക്കുന്ന മിസൈൽ പോരിന്റെ തുടർച്ചയായാണ് ഈ ആക്രമണം. മുൻപ് നടന്ന ആക്രമണങ്ങൾക്ക് ശേഷം ജൂൺ ഒന്നിനാണ് വിമാനത്താവളം വീണ്ടും പ്രവർത്തനം ആരംഭിച്ചിരുന്നത്.

ഇറാന്റെ പുതിയ നീക്കത്തോടെ ബഹ്‌റൈൻ തങ്ങളുടെ വ്യോമപാത അടച്ചിട്ടുണ്ട്. മേഖലയിൽ സമാധാനത്തിനായുള്ള വെടിനിർത്തൽ ചർച്ചകളിൽ നിന്ന് ഇറാൻ പിന്മാറിയതായും റിപ്പോർട്ടുകളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *