2026 ലോകകപ്പിൽ ഓസ്ട്രേലിയയെ തകർത്ത് ഈജിപ്ത് പ്രീക്വാർട്ടറിൽ പ്രവേശിച്ചതിന് പിന്നാലെ ഗ്രൗണ്ടിൽ ഫലസ്തീൻ പതാകയുയർത്തി ഈജിപ്ഷ്യൻ പരിശീലകൻ ഹൊസം ഹസൻ. ഡാലസ് സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിലൂടെയാണ് ഈജിപ്ത് ചരിത്രവിജയം നേടിയത്. നിശ്ചിത സമയത്തും അധിക സമയത്തും ഇരുടീമുകളും 1-1 ന് സമനില പാലിച്ചതോടെയാണ് കളി ഷൂട്ടൗട്ടിലേക്ക് നീണ്ടത്.
വിജയത്തിന് ശേഷം ഫലസ്തീൻ പതാകയുമായി മൈതാനത്തിറങ്ങിയ ഹസൻ, ഈ ചരിത്ര വിജയം ഈജിപ്തിലെയും ഫലസ്തീനിലെയും ജനങ്ങൾക്കായി സമർപ്പിക്കുന്നതായി പ്രഖ്യാപിച്ചു. ഗാലറിയിലെ ഒരു വിഭാഗം കാണികളും ‘ഫ്രീ ഫ്രീ ഫലസ്തീൻ’ മുദ്രാവാക്യങ്ങളുമായി പരിശീലകന് പിന്തുണയേകി.

