Latest Post

പ്രധാനമന്ത്രി സ്ഥാനാർഥിയെച്ചൊല്ലി സഖ്യത്തിൽ പോര് രൂക്ഷം: 2029-ൽ വിജയ് പ്രധാനമന്ത്രിയാകുമെന്ന് ടി.വി.കെ; രാഹുൽ ഗാന്ധിയെ പിന്തുണച്ചില്ലെങ്കിൽ മന്ത്രിസഭ വിടുമെന്ന് കോൺഗ്രസ് ട്രംപിന്റെ വാദം തള്ളി ഇറാൻ; പശ്ചിമേഷ്യൻ യുദ്ധക്കളത്തിൽ വാക്പോരും വ്യോമാക്രമണവും കടുക്കുന്നു പൗരന്മാരെ ലക്ഷ്യമിട്ട് ഇറാൻ ആക്രമണം: പ്രതിരോധം ശക്തമാക്കി ബഹ്റൈൻ, ജാഗ്രതാ നിർദ്ദേശം ഇറാൻ – യുഎസ് സൈനിക ഏറ്റുമുട്ടൽ രൂക്ഷമാകുന്നു: തരിപ്പണമായി വിവാഹപ്പന്തൽ, ആഗോളതലത്തിൽ ഭീതി പടരുന്നു ജനങ്ങളുടെ വികാരത്തിനൊപ്പം നിൽക്കാനായില്ലെന്ന് പാർട്ടി വിലയിരുത്തേണ്ടിവരും: വള്ളികുന്നത്ത് തോമസ് ഐസക്കിന്റെ ആത്മപരിശോധന

ആദ്യ ‘മെയ്ഡ് ഇൻ ഇന്ത്യ’ സൈനിക വിമാനത്തിന്റെ പരീക്ഷണപ്പറക്കൽ വിജയം; വഡോദരയിൽ ചരിത്രനേട്ടം

വഡോദര: രാജ്യത്തെ സ്വകാര്യ മേഖലയിൽ നിർമിച്ച ആദ്യ സൈനിക ഗതാഗത വിമാനമായ എയർബസ് സി-295 (C-295) ഗുജറാത്തിലെ വഡോദരയിൽ വിജയകരമായി പരീക്ഷണപ്പറക്കൽ നടത്തി. ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസും എയർബസും സംയുക്തമായി വഡോദരയിലെ പ്ലാന്റിൽ നിർമിച്ച വിമാനത്തിന്റെ ആദ്യ പറക്കലാണിത്. കേന്ദ്ര സർക്കാരിന്റെ…

ഡൽഹിയിൽ സി.ജെ.പി പ്രതിഷേധത്തിൽ പങ്കെടുത്തു; ഹരിയാനയിൽ അധ്യാപികയ്ക്ക് സസ്പെൻഷൻ

ന്യൂഡൽഹി: നീറ്റ് ഉൾപ്പെടെയുള്ള പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ഡൽഹി ജന്തർ മന്ദിറിൽ നടന്ന ‘കോക്രോച്ച് ജനത പാർട്ടി’ (CJP) യുടെ പ്രതിഷേധത്തിൽ പങ്കെടുത്ത അധ്യാപികയെ ഹരിയാന വിദ്യാഭ്യാസ വകുപ്പ് സസ്പെൻഡ് ചെയ്തു. റോഹ്തക്കിലെ സർക്കാർ സ്കൂൾ ഗസ്റ്റ് അധ്യാപികയായ സുലേഖ ദലാലിനെതിരെയാണ് നടപടി.…

തേവര പാലത്തിൽ ടിപ്പർ ലോറി അപകടത്തിൽപ്പെട്ടു; കൈവരി തകർത്ത് തൂങ്ങിക്കിടക്കുന്നു

കൊച്ചി: തേവര പാലത്തിൽ മാലിന്യം കയറ്റിവന്ന ടിപ്പർ ലോറി അപകടത്തിൽപ്പെട്ടു. തോപ്പുംപടിയിൽനിന്ന് കൊച്ചി നഗരത്തിലേക്ക് വരികയായിരുന്ന ലോറി നിയന്ത്രണംവിട്ട് പാലത്തിന്റെ കൈവരി തകർക്കുകയായിരുന്നു. ലോറിയുടെ പകുതിയോളം ഭാഗം കായലിലേക്ക് ഉന്തി, അപകടകരമായ രീതിയിൽ തൂങ്ങിക്കിടക്കുകയാണ്. അപകടസമയത്ത് ലോറിയിലുണ്ടായിരുന്ന ജീവനക്കാർ ചാടി രക്ഷപ്പെട്ടതായാണ്…

ഒമാനിൽ കപ്പലിന് നേരെ ആക്രമണം; തീപിടിത്തം

മസ്‌കറ്റ്: ഒമാനിലെ ഷിനാസ് തുറമുഖത്തിന് സമീപം വാണിജ്യ കപ്പലിന് നേരെ വീണ്ടും ആക്രമണം. ഇന്ത്യൻ നാവികർ ഉൾപ്പെട്ട ‘എം.ടി ജൽവീർ’ എന്ന കപ്പലിനാണ് തീപിടിച്ചത്. കപ്പൽ ആക്രമിക്കപ്പെട്ട വിവരം മസ്‌കറ്റിലെ ഇന്ത്യൻ എംബസി സ്ഥിരീകരിച്ചിട്ടുണ്ട്. പ്രാദേശിക അധികൃതരുമായി ചേർന്ന് സ്ഥിതിഗതികൾ സൂക്ഷ്മമായി…

റാഗിങ് നിരോധന നിയമ ഭേദഗതി വൈകരുത്: ഹൈക്കോടതി

കൊച്ചി: സംസ്ഥാന റാഗിങ് നിരോധന നിയമം ഭേദഗതി ചെയ്യാനുള്ള നടപടികൾ വൈകരുതെന്ന് കേരള ഹൈക്കോടതി. നിയമഭേദഗതിയുമായി ബന്ധപ്പെട്ട് ഇതുവരെ സ്വീകരിച്ച നടപടികളുടെ പുരോഗതി മൂന്നാഴ്ചയ്ക്കകം അറിയിക്കാൻ ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് സി. ജയചന്ദ്രൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് സർക്കാരിന്…

ലോകകപ്പിലെ ‘മിന്നൽ ഗോൾ’ റെക്കോർഡ്; ഇത്തവണ പുതിയ ചരിത്രം പിറക്കുമോ?

മെക്‌സിക്കോ സിറ്റി: കാനഡ, മെക്‌സിക്കോ, യു.എസ്.എ എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന 23-ാമത് ഫുട്ബോൾ ലോകകപ്പിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, ടൂർണമെന്റിലെ അത്യപൂർവ റെക്കോർഡുകൾ വീണ്ടും ചർച്ചയാകുന്നു. ചരിത്രത്തിലാദ്യമായി 48 രാജ്യങ്ങൾ മാറ്റുരയ്ക്കുന്ന ഇത്തവണത്തെ ലോകകപ്പ് ജൂലൈ 19 വരെ…

കരിപ്പൂർ സ്വർണ്ണക്കടത്ത്: പൊലീസിന് ‘കള്ളക്കളി’; ഔദ്യോഗിക രേഖകളിൽ കൃത്രിമം നടത്തിയതിന് വ്യക്തമായ തെളിവ് പുറത്ത്

മലപ്പുറം: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന് പുറത്തുവെച്ച് കസ്റ്റംസ് പരിശോധന വെട്ടിച്ച് കടത്തുന്ന സ്വർണ്ണം പിടികൂടുന്ന കേരള പൊലീസിന്റെ നടപടികൾ വലിയ വിവാദങ്ങളിലേക്ക് വഴിമാറുന്നു. വിമാനത്താവളത്തിന് പുറത്തുനിന്ന് പിടികൂടുന്ന സ്വർണ്ണത്തിന്റെ അളവ് കുറച്ചു കാണിക്കുന്നതിനായി മഹസ്സർ ഉൾപ്പെടെയുള്ള ഔദ്യോഗിക രേഖകളിൽ പൊലീസ് ഉദ്യോഗസ്ഥർ…

ലോകകപ്പ് ഫുട്ബോളിന് ഇന്ന് തുടക്കം; ഉദ്ഘാടന മത്സരത്തിൽ മെക്സിക്കോ-ദക്ഷിണാഫ്രിക്ക പോരാട്ടം

മെക്‌സിക്കോ സിറ്റി: കായിക ലോകം കാത്തിരുന്ന 23-ാമത് ഫുട്ബോൾ ലോകകപ്പിന് വ്യാഴാഴ്ച രാത്രി (ഇന്ത്യൻ സമയം രാത്രി 12.30) ചരിത്രപ്രസിദ്ധമായ ആസ്‌ടെക്ക സ്റ്റേഡിയത്തിൽ കിക്കോഫാകും. ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ മെക്‌സിക്കോ ആഫ്രിക്കൻ കരുത്തരായ ദക്ഷിണാഫ്രിക്കയെ നേരിടും. ഇതോടെ 1970, 1986 വർഷങ്ങൾക്ക്…

CMRL-എക്സാലോജിക് കേസ്: വീണ നാളെ ഹാജരാകില്ല

കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (CMRL) എന്ന സ്വകാര്യ കരിമണൽ കമ്പനിയും മുഖ്യമന്ത്രിയുടെ മകൾ ടി. വീണയുടെ ഉടമസ്ഥതയിലായിരുന്ന എക്സാലോജിക് സൊല്യൂഷൻസ് എന്ന ഐടി കമ്പനിയും തമ്മിൽ നടത്തിയ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് ഇഡി അന്വേഷണം നടക്കുന്നത്.…

സോഹോ ‘നാഥു ലാ’ സെർവർ പുറത്തിറക്കി

ഇന്ത്യൻ ഐടി രംഗത്തെ പ്രമുഖരായ സോഹോ കോർപ്പറേഷൻ, പൂർണ്ണമായും ഇന്ത്യയിൽ തന്നെ ഡിസൈൻ ചെയ്ത തങ്ങളുടെ ആദ്യത്തെ സെർവർ പ്ലാറ്റ്‌ഫോമായ ‘നാഥു ലാ’ ഔദ്യോഗികമായി അവതരിപ്പിച്ചു. സോഫ്റ്റ്‌വെയർ രംഗത്തുനിന്ന് ഹാർഡ്‌വെയർ നിർമ്മാണ മേഖലയിലേക്കുള്ള കമ്പനിയുടെ നിർണ്ണായകമായ ചുവടുവെപ്പാണിത്. സോഹോയുടെ നാഗ്പൂരിലുള്ള ഗവേഷണ…