ഇറാനെതിരെ ‘അന്തിമ പ്രഹരം’ ലക്ഷ്യമിട്ടുള്ള നിർണ്ണായക സൈനിക പദ്ധതികൾ അമേരിക്ക തയ്യാറാക്കുന്നു. ഇതുസംബന്ധിച്ച് യു.എസ്. സെൻ്റ്കോം മേധാവി അഡ്മിറൽ ബ്രാഡ് കൂപ്പർ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപുമായി വൈറ്റ് ഹൗസിൽ കൂടിക്കാഴ്ച നടത്തി.
ഇറാനെ പൂർണ്ണമായും നിരായുധരാക്കാനും തകർക്കാനുമുള്ള വിപുലമായ സൈനിക നീക്കങ്ങളാണ് റിപ്പോർട്ട് ചെയ്ത ഈ ഉന്നതതല യോഗത്തിൽ ചർച്ചയായത്.ഇറാൻ്റെ സൈനിക കേന്ദ്രങ്ങൾ, ഭരണനേതൃത്വം, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ തകർക്കുകയാണ് അമേരിക്കയുടെ ലക്ഷ്യം.
ഭരണസംവിധാനത്തെ പൂർണ്ണമായും തളർത്താൻ പരമോന്നത നേതാക്കളെയും കമാൻഡർമാരെയും നേരിട്ട് ലക്ഷ്യം വെക്കുന്ന പദ്ധതിയാണ് വാഷിംഗ്ടൺ ആവിഷ്കരിച്ചിരിക്കുന്നത്. അത്യാധുനിക ആയുധങ്ങൾ ഉപയോഗിച്ചുള്ള ഈ അന്തിമ പ്രഹരം അതിജീവിക്കുക എന്നത് നിലവിൽ തകർച്ച നേരിടുന്ന ഇറാന് വലിയ വെല്ലുവിളിയാകും.
