ഇറാൻ വിഷയത്തിൽ അമേരിക്കയെ പിന്തുണയ്ക്കാത്ത ഇറ്റലിയിൽ നിന്നും സ്പെയിനിൽ നിന്നും സൈന്യത്തെ പിൻവലിക്കുമെന്ന് ഡോണാൾഡ് ട്രംപിന്റെ മുന്നറിയിപ്പ്. ഇരുരാജ്യങ്ങളുടെയും നിലപാട് നിരാശാജനകമാണെന്നും സൈനികരുടെ എണ്ണം വെട്ടിക്കുറയ്ക്കുന്ന കാര്യം ഗൗരവമായി പരിഗണനയിലാണെന്നും ട്രംപ് വ്യക്തമാക്കി.
ജർമ്മനിക്ക് പിന്നാലെ ഇറ്റലിയിൽ നിന്നും സ്പെയിനിൽ നിന്നും സൈന്യത്തെ പിൻവലിക്കുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തി. ഇറാൻ വിഷയത്തിൽ തങ്ങളെ പിന്തുണക്കാത്ത നാറ്റോ സഖ്യകക്ഷികളുമായുള്ള ഭിന്നത രൂക്ഷമാവുകയാണ്. സ്പെയിനിനെ നാറ്റോയിൽ നിന്ന് സസ്പെൻഡ് ചെയ്യുന്നതടക്കമുള്ള കടുത്ത നടപടികൾ അമേരിക്ക പരിഗണിക്കുന്നതായാണ് റിപ്പോർട്ടുകൾ.
