ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ ഏഷ്യയിൽ 12,000 ടി-20 റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന റെക്കോർഡ് വിരാട് കോഹ്‌ലി സ്വന്തമാക്കി. 13 പന്തിൽ 28 റൺസ് നേടിയ താരം ഷൊയ്ബ് മാലിക്കിനെ പിന്നിലാക്കിയാണ് ഈ ചരിത്രനേട്ടം കൈവരിച്ചത്.

ഒരു രാജ്യത്ത് നിന്ന് മാത്രം ടി-20യിൽ 10,000 റൺസ് തികയ്ക്കുന്ന ആദ്യ താരമായും വിരാട് കോഹ്‌ലി മാറി. എന്നാൽ ഈ റെക്കോർഡ് നേട്ടത്തിനിടയിലും ഗുജറാത്തിനെതിരായ മത്സരത്തിൽ ബാംഗ്ലൂർ 155 റൺസിന് പുറത്തായി.

40 റൺസ് നേടിയ ദേവ്ദത്ത് പടിക്കൽ മാത്രമാണ് കോഹ്‌ലിക്ക് പുറമെ ബാറ്റിങ്ങിൽ തിളങ്ങിയത്. മൂന്ന് വിക്കറ്റ് വീഴ്ത്തിയ അർഷാദ് ഖാനാണ് ആർ.സി.ബി നിരയെ തകർത്തത്.

Leave a Reply

Your email address will not be published. Required fields are marked *