പശ്ചിമേഷ്യയിൽ സമാധാന നീക്കങ്ങൾക്ക് തിരിച്ചടിയേകി വീണ്ടും യുദ്ധസാഹചര്യം ശക്തമാകുന്നു. അമേരിക്കയുടെ പ്രകോപനങ്ങൾക്ക് മറുപടിയായി കുവൈത്തിലെയും ബഹ്റൈനിലെയും യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ആക്രമണം നടത്തിയതായി ഇറാൻ അവകാശപ്പെട്ടു.

എന്നാൽ ഇറാന്റെ ഡ്രോൺ ആക്രമണങ്ങളെല്ലാം വിജയകരമായി തടുത്തിട്ടതായി കുവൈത്ത് സൈന്യം ഔദ്യോഗികമായി വ്യക്തമാക്കി. ബഹ്റൈനിലെ സേനാകേന്ദ്രത്തിന് നേരെ ആക്രമണം ഉണ്ടായെന്ന ഇറാന്റെ വാദം പാടെ തള്ളിയ യുഎസ് സെൻട്രൽ കമാൻഡ്, ഇത് വ്യാജപ്രചാരണമാണെന്നും അറിയിച്ചു. ഇരുവിഭാഗവും നിലപാട് കടുപ്പിച്ചതോടെ മേഖലയിലെ സംഘർഷാവസ്ഥ അതീവ ഗുരുതരമായി തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *