അഫ്ഗാനിസ്ഥാനെതിരെയുള്ള ഏക ടെസ്റ്റ് മത്സരത്തിന് മുന്നോടിയായി റിഷഭ് പന്തിനെ വൈസ് ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറ്റി കെ.എൽ രാഹുലിനെ നിയമിച്ചതിൽ പ്രതികരണവുമായി ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീർ.

പന്തിന്റെ സ്വാഭാവികമായ ആക്രമണ ശൈലി മാറ്റാൻ ടീം മാനേജ്മെന്റ് ആവശ്യപ്പെടില്ലെന്നും, എന്നാൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ മാച്ച് സാഹചര്യങ്ങൾ മനസ്സിലാക്കി കളിക്കേണ്ടത് പ്രധാനമാണെന്നും ഗംഭീർ ഓർമിപ്പിച്ചു.

ക്യാപ്റ്റൻസിയും വൈസ് ക്യാപ്റ്റൻസിയും വെറും ‘ബൈ-പ്രൊഡക്റ്റുകൾ’ മാത്രമാണെന്നും ഇന്ത്യക്കായി മികച്ച പ്രകടനം പുറത്തെടുക്കുക എന്നതിനാണ് താരങ്ങൾ മുൻഗണന നൽകേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ മോശം പ്രകടനത്തിനും ഐപിഎൽ 2026-ലെ തിരിച്ചടികൾക്കും പിന്നാലെയാണ് പന്തിന് വൈസ് ക്യാപ്റ്റൻ സ്ഥാനം നഷ്ടമായത്.

Leave a Reply

Your email address will not be published. Required fields are marked *