Month: June 2026

ബജറ്റ് രാഷ്ട്രീയ വിമർശനമല്ല, ആധികാരിക രേഖ; പ്രതിപക്ഷത്തിന് മറുപടിയുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അവതരിപ്പിച്ച ബജറ്റിനെതിരെയുള്ള പ്രതിപക്ഷ ആരോപണങ്ങൾക്ക് നിയമസഭയിൽ ശക്തമായ മറുപടി നൽകി മുഖ്യമന്ത്രി വി.ഡി. സതീശൻ. സംസ്ഥാനത്തിന്റെ സാമ്പത്തികാവസ്ഥ വ്യക്തമാക്കുന്ന ധവളപത്രം രാഷ്ട്രീയ വിമർശനമല്ലെന്നും, മറിച്ച് ആധികാരിക രേഖയാണെന്നും അദ്ദേഹം സഭയിൽ വ്യക്തമാക്കി. റെക്കോർഡ് ഭൂരിപക്ഷത്തോടെ ജനങ്ങൾ തിരഞ്ഞെടുത്ത…

ചെരിപ്പും മോഷ്ടിച്ച് റംബുട്ടാനും പറിച്ച് കള്ളൻ; താമരശ്ശേരിയിൽ വിചിത്ര മോഷണം

താമരശ്ശേരി: വയോധികൻ മാത്രമുള്ള വീട്ടിൽ സഹായം ചോദിച്ചെത്തി ചെരിപ്പുമായി കടന്നുകളഞ്ഞ വഴിപോക്കന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ചുണ്ടക്കുന്നുമ്മൽ റിട്ട. അധ്യാപകൻ അബദുറഹ്‌മാന്റെ വീട്ടിലാണ് വിചിത്രമായ മോഷണം നടന്നത്. പച്ചക്കറി കച്ചവടക്കാരനാണെന്ന് പറഞ്ഞ് സഹായം ചോദിച്ചെത്തിയയാൾ, വീട്ടുടമ പണമെടുക്കാൻ അകത്തുപോയപ്പോൾ മുറ്റത്തിരുന്ന വിലകൂടിയ…

സാമ്പത്തിക തർക്കം: ദിലീപ് ചിത്രം ‘നീക്ക’ത്തിന്റെ റിലീസ് ഹൈക്കോടതി തടഞ്ഞു

നിർമ്മാതാക്കൾ തമ്മിലുള്ള സാമ്പത്തിക തർക്കത്തെത്തുടർന്ന് ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം ‘നീക്ക’ത്തിന്റെ റിലീസ് മദ്രാസ് ഹൈക്കോടതി താൽക്കാലികമായി തടഞ്ഞു. നിർമ്മാതാവ് എ.വി. അനൂപ് നൽകിയ ഹർജിയിലാണ് കോടതി നടപടി. മറ്റൊരു നിർമ്മാതാവായ സന്ദീപ് സേനൻ കരാർ ലംഘിച്ചുവെന്നും…

ചരിത്രനേട്ടവുമായി മെസി; ഓസ്ട്രിയയെ തകർത്ത് അർജന്റീന നോക്കൗട്ടിൽ

ഡാലസ്: 2026 ഫിഫ ലോകകപ്പിൽ തുടർച്ചയായ രണ്ടാം വിജയത്തോടെ ഡിഫൻഡിങ് ചാമ്പ്യന്മാരായ അർജന്റീന റൗണ്ട് ഓഫ് 32 യോഗ്യത ഉറപ്പിച്ചു. ഗ്രൂപ്പ് ജെയിൽ നടന്ന ആവേശപ്പോരാട്ടത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് നീലപ്പട ഓസ്ട്രിയയെ കീഴടക്കിയത്. ഡാലസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ക്യാപ്റ്റൻ…

ക്രൂഡ് ഓയിൽ വില കുറയുന്നു; ഇന്ത്യൻ എണ്ണക്കമ്പനികളുടെ ലാഭം യുദ്ധത്തിന് മുൻപുള്ള നിലയിലേക്ക്

അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണവില കുറഞ്ഞതോടെ, ഇന്ത്യൻ പൊതുമേഖലാ എണ്ണവിതരണ കമ്പനികളുടെ ലാഭം ഇറാൻ യുദ്ധത്തിന് മുൻപുള്ള നിലയിലേക്ക് തിരിച്ചെത്തുന്നതായി റിപ്പോർട്ട്. എന്നാൽ, പശ്ചിമേഷ്യൻ പ്രതിസന്ധിയെ തുടർന്ന് ആഭ്യന്തര വിപണിയിൽ ചില്ലറ വില വർധിപ്പിക്കാതെ ദീർഘനാൾ പിടിച്ചുനിർത്തിയത് കമ്പനികളുടെ കടബാധ്യത കൂട്ടിയതായി…

പരിക്കിന്റെ പിടിയിൽ ഇന്ത്യ; സൂപ്പർ താരം അയർലൻഡ് പരമ്പരയിൽ നിന്ന് പുറത്ത്

അയർലൻഡിനെതിരായ ടി-20 പരമ്പരക്ക് മുന്നോടിയായി ഇന്ത്യൻ ക്രിക്കറ്റ് ടീമിന് കനത്ത തിരിച്ചടി. ഓൾറൗണ്ടർ നിതീഷ് കുമാർ റെഡ്ഡി, സ്പിന്നർ വരുൺ ചക്രവർത്തി എന്നിവർ പരിക്കേറ്റ് പരമ്പരയിൽ നിന്ന് പുറത്തായി. അഫ്ഗാനിസ്ഥാനെതിരെയുള്ള ഏകദിന പരമ്പരക്കിടെ ക്വാഡ്രിസെപ്‌സിനേറ്റ (quadriceps) പരിക്കാണ് ഹർദിക് പാണ്ഡ്യയുടെ അഭാവത്തിൽ…

വ്യാജ വോട്ടർ ഐഡി കേസ്: നടൻ പ്രകാശ് രാജിനെതിരെ ജാമ്യമില്ലാ വാറന്റ്

ബെംഗളൂരു: വിവിധ സംസ്ഥാനങ്ങളിലായി ഒന്നിലധികം വോട്ടർ തിരിച്ചറിയൽ കാർഡുകൾ കൈവശം വെച്ചിട്ടുണ്ടെന്ന പരാതിയിൽ നടൻ പ്രകാശ് രാജിനെതിരെ ബെംഗളൂരു മജിസ്‌ട്രേറ്റ് കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു. കർണാടക, തമിഴ്‌നാട്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലായി നാല് വോട്ടർ ഐഡികൾ പ്രകാശ് രാജ് നിയമവിരുദ്ധമായി…

എഡിജിപിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി എസ്‌ഐടി റിപ്പോർട്ട്; കുറ്റം സമ്മതിച്ച് ഗ്രേഡ് എസ്‌ഐമാർ

ചോദ്യം ചെയ്യലിൽ ഗ്രേഡ് എസ്‌ഐമാർ കുറ്റം സമ്മതിച്ചതിന് പിന്നാലെ, എസ്‌ഐടി (പ്രത്യേക അന്വേഷണ സംഘം) എഡിജിപി ഓഫീസിലെത്തി സിസിടിവി ദൃശ്യങ്ങൾ, സന്ദർശക രജിസ്റ്റർ, കമ്പ്യൂട്ടറുകൾ എന്നിവ പരിശോധിച്ച് നിർണായക ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചു. എസ്‌ഐടി തലവൻ എസ്‌പി ഷൗക്കത്തലി ഡിജിപിക്ക് സമർപ്പിച്ച…

കൊട്ടാരക്കര ടിപ്പർ അപകടം: മരിച്ച മൂന്ന് പേരെയും തിരിച്ചറിഞ്ഞു; പരിക്കേറ്റവർ ചികിത്സയിൽ

കൊല്ലം കൊട്ടാരക്കര നീലേശ്വരത്ത് അമിതവേഗതയിലെത്തിയ ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക് മറിഞ്ഞുണ്ടായ ദാരുണ അപകടത്തിൽ മരിച്ച മൂന്ന് പേരെയും തിരിച്ചറിഞ്ഞു. കുടവട്ടൂർ സ്വദേശി ഹരിലാൽ (54), കാർമൽ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി പാർത്ഥിപ്, കെ.എസ്.ആർ.ടി.സി ജീവനക്കാരൻ അജയ്യൻ എന്നിവരാണ് മരിച്ചത്.…

റഫറിയിങ് വിവാദത്തിൽ മെസ്സിയുടെ റെക്കോർഡ് ഗോൾ; അർജന്റീന-ഓസ്ട്രിയ മത്സരം ചർച്ചയാകുന്നു

ലോകകപ്പിൽ ഓസ്ട്രിയക്കെതിരായ മത്സരത്തിൽ രണ്ട് ഗോളുകൾ നേടി ജർമനിയുടെ മിറോസ്ലാവ് ക്ലോസെയെ (16 ഗോളുകൾ) മറികടന്ന് ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമായി ലയണൽ മെസ്സി (18 ഗോളുകൾ) മാറിയിരുന്നു. എന്നാൽ മെസ്സിയുടെ ഈ റെക്കോർഡ് ഗോളിന് തൊട്ടുമുമ്പ്…