വിചാരണയൊന്നുമില്ലാതെ ഉമര്‍ ഖാലിദിനെ വര്‍ഷങ്ങളായി തടവിലിട്ടിരിക്കുന്നത് നമ്മുടെ നീതിന്യായ വ്യവസ്ഥയെ പരിഹസിക്കുന്നതും ജനാധിപത്യത്തിന് മേലുള്ള കളങ്കവുമാണെന്ന് കോണ്‍ഗ്രസ് എം.പി ശശി തരൂര്‍.
അദ്ദേഹം ഭീകരവാദത്തെ പ്രോത്സാഹിപ്പിച്ചിട്ടുണ്ടെങ്കില്‍ അത് എന്തുകൊണ്ടാണ് കോടതിയില്‍ തെളിയിക്കാത്തതെന്നും, ന്യായമായ വിചാരണക്കുള്ള അവകാശം പോലും നിഷേധിക്കുന്നത് എന്തുകൊണ്ടാണെന്ന് അറിയാന്‍ ജനത്തിന് അവകാശമുണ്ടെന്നും തരൂര്‍ എക്സ് (X) പോസ്റ്റിലൂടെ ചോദിച്ചു.

